---
title: " #fire | വാളായിക്കുന്നിൽ വൻ തീപിടുത്തം"
english_title: "A #huge #fire #broke out in #Valaiyun"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/188764/a-huge-fire-broke-out-in-valaiyun"
published_at: "2024-03-02T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e2a13b488c4_fire.jpg"
keywords: []
---

#  #fire | വാളായിക്കുന്നിൽ വൻ തീപിടുത്തം

> **Lead Summary:** കൂത്താട്ടുകുളം : വാളായിക്കുന്നിൽ വൻ തീപിടുത്തം. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഭവം.

## Article Content

കൂത്താട്ടുകുളം : വാളായിക്കുന്നിൽ വൻ തീപിടുത്തം. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഭവം.

സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നും ആരംഭിച്ച അഗ്നിബാധ വളരെ പെട്ടെന്ന് തന്നെ സമീപത്തെ തോട്ടങ്ങളിലേക്ക് കത്തി പടരുകയായിരുന്നു. പ്രദേശവാസികളും അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥരും അണയ്ക്കാൻ ശ്രമം ആരംഭിച്ചപ്പോഴേക്കും സമീപത്തുള്ള ഇൻഫന്റ് ജീസസ് സ്കൂളിന്റെ പിൻഭാഗത്തേ തോട്ടത്തിലേക്കും തീ പടർന്നു കയറി.

മണിക്കൂറുകളോളം നടത്തിയ പ്രയത്നത്തിനിടയിലാണ് തീ അണച്ചത്. ജനവാസ മേഖലയിലേക്ക് തീ എത്തും മുമ്പേ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. അഗ്നിബാധ മറ്റ് നാശനഷ്ടങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.

കൂത്താട്ടുകുളം ഫയർ ആൻഡ് റസ്ക്യൂ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജെ. രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ മൂന്ന് യൂണിറ്റ് ഫയർ എഞ്ചിനുകൾ എത്തിയാണ് തീ അണച്ചത്.

ഫയർഫോഴ്സിന്റെ വാഹനം എത്താത്ത സ്ഥലങ്ങളിൽ സമീപവാസികളുടെ സഹായത്തോടെ ബക്കറ്റുകളിൽ വെള്ളം നിറച്ചും തീ തല്ലി കെടുത്തിയും തീ നിയന്ത്രിക്കുകയായിരുന്നു.

നഗരസഭ കൗൺസിലർമാർ, കൃഷി ഓഫീസർ തുടങ്ങി നിരവധി ആളുകളാണ് ചുരുങ്ങിയ സമയം കൊണ്ട് രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/188764/a-huge-fire-broke-out-in-valaiyun)