---
title: "#kanjiramattam | ബെൽ അടിച്ചാൽ ശുചിമുറികൾ തനിയെ വൃത്തിയാക്കുന്ന കണ്ടുപിടിത്തവുമായി കാഞ്ഞിരമറ്റം "
english_title: "#Kanjiramata with the #invention that cleans the #toilets by itself when the bell is #rung"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/188592/kanjiramata-with-the-invention-that-cleans-the-toilets-by-itself-when-the-bell-is-rung"
published_at: "2024-03-01T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e18d0a3c53d_kaajira.jpg"
keywords: []
---

# #kanjiramattam | ബെൽ അടിച്ചാൽ ശുചിമുറികൾ തനിയെ വൃത്തിയാക്കുന്ന കണ്ടുപിടിത്തവുമായി കാഞ്ഞിരമറ്റം 

> **Lead Summary:** **കാഞ്ഞിരമറ്റം :** ബെൽ അടിച്ചാൽ ശുചിമുറികൾ തനിയെ വൃത്തിയാക്കുന്ന കണ്ടുപിടിത്തവുമായി സെന്റ് ഇഗ്നേഷ്യസ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ.

## Article Content

**കാഞ്ഞിരമറ്റം :** ബെൽ അടിച്ചാൽ ശുചിമുറികൾ തനിയെ വൃത്തിയാക്കുന്ന കണ്ടുപിടിത്തവുമായി സെന്റ് ഇഗ്നേഷ്യസ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ.

വൊക്കേഷനൽ വിഭാഗം മെക്കാനിക്കൽ, ഫീൽഡ് ടെക്‌നിഷൻ എയർ കണ്ടിഷനർ കോഴ്സുകളിലെ വിദ്യാർഥികളാണു വ്യത്യസ്തമായ സാങ്കേതിക വിദ്യ സ്കൂളിലെ ശുചിമുറികളിൽ സ്ഥാപിച്ചത്.

പഠനസമയത്തെ ഇടവേളകളിൽ ബെൽ അടിക്കുമ്പോൾ യന്ത്രസഹായത്തോടെ ലോഷൻ ഉപയോഗിച്ചു ശുചിമുറികൾ വൃത്തിയാക്കുന്ന തരത്തിലുള്ള ഇലക്ട്രിക് സർക്യൂട്ടാണ് ഒരുക്കിയത്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/188592/kanjiramata-with-the-invention-that-cleans-the-toilets-by-itself-when-the-bell-is-rung)