---
title: "#bodyfound | റോഡിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "A #young #man was #found #dead on the #road"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/188505/a-young-man-was-found-dead-on-the-road"
published_at: "2024-03-01T09:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e1568aea544_bodyfound.jpg"
keywords: []
---

# #bodyfound | റോഡിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** തിരുവനന്തപുരം: വിഴിഞ്ഞം ബൈപ്പാസിന് സമീപത്തെ റോഡിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

തിരുവനന്തപുരം: വിഴിഞ്ഞം ബൈപ്പാസിന് സമീപത്തെ റോഡിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

മുല്ലൂർ വാലൻവിള കോളനിയിൽ പരേതനായ കൃഷ്ണൻകുട്ടിയുടെയും ലളിതയുടെയും മകൻ പൊടിയൻ എന്ന് വിളിക്കുന്ന ശ്രീകുമാർ (37) ആണ് മരിച്ചത്.

വ്യാഴാഴ്ച്ച ഉച്ചയോടെ മുക്കോല തലയ്‌ക്കോട് പാലത്തിന് സമീപത്ത് അബോധാവസ്ഥയിൽ കണ്ടിരുന്ന യുവാവിനെക്കുറിച്ച് നാട്ടുകാരാണ് വിഴിഞ്ഞം പോലീസിൽ വിവരമറിയിച്ചത്. 

തുടർന്ന് പോലീസെത്തി ആളെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചുവെങ്കിലും മരിച്ചുവെന്ന് ഡോക്ടർ അറിയിച്ചു. 

രാവിലെ ജോലിക്ക് പോകുന്നു എന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയതെന്ന് ബന്ധുക്കൾ പറഞ്ഞു. നടപടികൾക്കുശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

അവിവാഹിതനായ ഇയാൾ മത്സ്യത്തൊഴിലാളിയായിരുന്നു. വിഴിഞ്ഞം പോലീസ് കേസെടുത്തു. സഹോദരങ്ങൾ: സന്തോഷ്, ജോണി, സന്ധ്യ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/188505/a-young-man-was-found-dead-on-the-road)