---
title: "#CBG | സിബിജി പ്ലാന്റ്‌ നിർമാണം  ഈമാസം തുടങ്ങും"
english_title: "#Construction of #CBG plant will start this #month"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/188498/construction-of-cbg-plant-will-start-this-month"
published_at: "2024-03-01T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e152ec33f04_cbg.jpg"
keywords: []
---

# #CBG | സിബിജി പ്ലാന്റ്‌ നിർമാണം  ഈമാസം തുടങ്ങും

> **Lead Summary:** **കൊച്ചി : ** നഗരജൈവമാലിന്യം സംസ്‌കരിച്ച്‌ ഗ്യാസ്‌ ഉൽപ്പാദിപ്പിക്കുന്ന കംപ്രസ്‌ഡ്‌ ബയോഗ്യാസ്‌ പ്ലാന്റിന്റെ (സിബിജി പ്ലാന്റ്‌) നിർമാണം ഈമാസംതന്നെ തുടങ്ങുമെന്ന്‌ ബിപിസിഎൽ.

## Article Content

**കൊച്ചി : ** നഗരജൈവമാലിന്യം സംസ്‌കരിച്ച്‌ ഗ്യാസ്‌ ഉൽപ്പാദിപ്പിക്കുന്ന കംപ്രസ്‌ഡ്‌ ബയോഗ്യാസ്‌ പ്ലാന്റിന്റെ (സിബിജി പ്ലാന്റ്‌) നിർമാണം ഈമാസംതന്നെ തുടങ്ങുമെന്ന്‌ ബിപിസിഎൽ.

പ്ലാന്റ്‌ നിർമാണം തുടങ്ങാൻ ബിപിസിഎല്ലിന്റെ ഭാഗത്തുനിന്നുള്ള നടപടികളെല്ലാം പൂർത്തിയാക്കിക്കഴിഞ്ഞു.

ഫിനാൻഷ്യൽ ബിഡ്‌ പരിശോധിച്ച്‌ കരാർ നൽകാനുള്ള നടപടികൾ ബോർഡിന്റെ അനുമതിയോടെ അടുത്ത ദിവസംതന്നെ പൂർത്തിയാക്കുമെന്നും സിബിജി പ്ലാന്റിന്റെ പ്രവർത്തനവും വിശദാംശങ്ങളും കൗൺസിലുമായി പങ്കിട്ട ബിപിസിഎൽ ഉദ്യോഗസ്ഥസംഘം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/188498/construction-of-cbg-plant-will-start-this-month)