---
title: " #Award | വ്യവസായ വാണിജ്യവകുപ്പിന്റെ ജില്ലാ അവാർഡ്  പിറവം നഗരസഭയ്ക്ക്"
english_title: "#District #Award of #Industry and #Commerce #Department to #Piravam #Municipality"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/188459/district-award-of-industry-and-commerce-department-to-piravam-municipality"
published_at: "2024-03-01T06:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e1247875ecb_piravom.jpg"
keywords: []
---

#  #Award | വ്യവസായ വാണിജ്യവകുപ്പിന്റെ ജില്ലാ അവാർഡ്  പിറവം നഗരസഭയ്ക്ക്

> **Lead Summary:** **പിറവം :** പുതിയ സംരംഭങ്ങൾ ആരംഭിച്ചതിൽ മികവ് പുലർത്തിയ പിറവം നഗരസഭയ്ക്ക് ലഭിച്ച വ്യവസായ വാണിജ്യവകുപ്പിന്റെ ജില്ലാ അവാർഡ് മന്ത്രി പി രാജീവിൽനിന്ന് നഗരസഭാ അധ്യക്ഷ ജൂലി സാബുവും ഭരണസമിതി അംഗങ്ങളും ചേർന്ന് ഏറ്റുവാങ്ങി.

## Article Content

**പിറവം :** പുതിയ സംരംഭങ്ങൾ ആരംഭിച്ചതിൽ മികവ് പുലർത്തിയ പിറവം നഗരസഭയ്ക്ക് ലഭിച്ച വ്യവസായ വാണിജ്യവകുപ്പിന്റെ ജില്ലാ അവാർഡ് മന്ത്രി പി രാജീവിൽനിന്ന് നഗരസഭാ അധ്യക്ഷ ജൂലി സാബുവും ഭരണസമിതി അംഗങ്ങളും ചേർന്ന് ഏറ്റുവാങ്ങി.

സ്ഥിരംസമിതി അധ്യക്ഷരായ ജൂബി പൗലോസ്, ഷൈനി എലിയാസ്, ബിമൽ ചന്ദ്രൻ, കൗൺസിലർമാരായ പി ഗിരീഷ് കുമാർ, ഡോ. സഞ്ജിനി പ്രതീഷ്, നഗരസഭാ സെക്രട്ടറി വി പ്രകാശ് കുമാർ, വ്യവസായ വികസന ഓഫീസർ മുഹമ്മദ് റാസി, എന്റർപ്രൈസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് അക്ഷയ് കെ രാജീവൻ എന്നിവർ പങ്കെടുത്തു.

സംസ്ഥാന സർക്കാരിന്റെ ഒരുവർഷം ഒരുലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ ഭാഗമായി 100 ശതമാനം ലക്ഷ്യം പൂർത്തിയാക്കി 132 പുതിയ സംരംഭങ്ങൾ നഗരസഭാ പ്രദേശത്ത് തുടങ്ങിയിരുന്നു.

വാർഷികപദ്ധതി വഴിയുള്ള സംരംഭക രൂപീകരണത്തിന് ഒമ്പത് ലക്ഷം രൂപ സബ്‌സിഡി നൽകി 13 വനിതാ സംരംഭങ്ങൾ ആരംഭിച്ചു. കേന്ദ്ര സംസ്ഥാന പദ്ധതികളുടെ മികച്ച നിർവഹണം, ലൈസൻസ്–-രജിസ്ട്രേഷനുകൾ ലഭ്യമാക്കാൻ നടത്തിയ ഇടപെടലുകൾ എന്നിവ പരിഗണിച്ചാണ് അവാർഡ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/188459/district-award-of-industry-and-commerce-department-to-piravam-municipality)