---
title: "#founddead | യുവാവിനെ പാറമടയിൽ മരിച്ചനിലയിൽ കണ്ടെത്തി"
english_title: "The #youth was #founddead in #Paramada"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/188404/the-youth-was-founddead-in-paramada"
published_at: "2024-02-29T19:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e0945e6341d_paramada.jpg"
keywords: []
---

# #founddead | യുവാവിനെ പാറമടയിൽ മരിച്ചനിലയിൽ കണ്ടെത്തി

> **Lead Summary:** തിരുവനന്തപുരം: യുവാവിനെ പാറമടയിൽ മരിച്ചനിലയിൽ കണ്ടെത്തി. കോവളം കെ.എസ്. റോഡിൽ പരേതനായ നേശന്റെയും കമലയുടെയും മകൻ ജസ്റ്റിൻ രാജ് ആണ് മരിച്ചത്.

## Article Content

തിരുവനന്തപുരം: യുവാവിനെ പാറമടയിൽ മരിച്ചനിലയിൽ കണ്ടെത്തി. കോവളം കെ.എസ്. റോഡിൽ പരേതനായ നേശന്റെയും കമലയുടെയും മകൻ ജസ്റ്റിൻ രാജ് ആണ് മരിച്ചത്.

വ്യാഴാഴ്ച ഉച്ചയോടെ നാട്ടുകാരാണ് പാറമടയിൽ മൃതദേഹം കണ്ടത്. തുടർന്ന് കോവളം പോലീസിനെ വിവരമറിയിച്ചു. കോവളം എസ്.ഐ. ഇ. നിസാമുദ്ദീന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം, വിഴിഞ്ഞം അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ പാറമടയിൽ നിന്ന് മൃതദേഹം പുറത്തെടുത്തു.

അവിവാഹിതനായ ജസ്റ്റിൻരാജ് മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു. നടപടികൾക്കുശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

സംഭവത്തിൽ കോവളം പോലീസ് കേസെടുത്തു. സഹോദരങ്ങൾ: രാജു, റാബി, അജിത, പരേതരായ വിജയൻ, രജി.‌ 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/188404/the-youth-was-founddead-in-paramada)