Featured

#piravom | പിറവം കാർഷിക വിപണിയിൽ ചക്കയ്ക്ക് റെക്കോർഡ് ലേലം

News |
Feb 29, 2024 01:41 PM

പിറവം : (piravomnews.in) പിറവം കാർഷിക വിപണിയിൽ ചക്കയ്ക്ക് റെക്കോർഡ് ലേലം. ഇന്ന് നടന്ന ലേലത്തിൽ 25 കിലോ തൂക്കം വരുന്ന ചക്ക 755 രൂപയ്ക്കാണ് പിറവം സ്വദേശി പാറയിൽ സാജു ലേലം വിളിച്ച് എടുത്തത്.

കർഷകരുടെ ഉല്പന്നം നേരിട്ട് ഉപഭോക്താക്കൾക്ക് വാങ്ങാൻ അവസരം നല്കുന്ന വ്യത്യസ്ഥമായ വിപണിയാണ് പിറവം മാർക്കറ്റ് ഹാളിൽ പ്രവർത്തിക്കുന്നത്. കാർഷിക വിപണി ഏഴ് വർഷം പിന്നിടുകയാണ്.

കർഷകന് ഏറെ പ്രയോജനം കിട്ടുന്ന വിപണിയാണ് പിറവത്തേത് എന്ന് കർഷകർ സാക്ഷ്യപ്പെടുത്തുന്നു. പിറവം ജനതയുടെ നിർലോഭമായ സഹായം വിപണിയെ സജീവമാക്കുന്നുണ്ട് എന്ന് വിപണിയുടെ പ്രസിഡണ്ട് കെ യു ചാക്കോ പറഞ്ഞു.

#Record #auction for jackfruit in #Piravam #agricultural #market

Next TV

Top Stories