---
title: "#Purnathrayesatemple | പൂർണത്രയീശ ക്ഷേത്രത്തിലെ ഉത്രസദ്യ ഉണ്ണാൻ പതിനായിരങ്ങൾ എത്തി"
english_title: "Tens of #thousands came to enjoy the #utrasadya at the #Purnathrayesa #temple"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/187636/tens-of-thousands-came-to-enjoy-the-utrasadya-at-the-purnathrayesa-temple"
published_at: "2024-02-27T06:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dd360165f60_sama.jpg"
keywords: []
---

# #Purnathrayesatemple | പൂർണത്രയീശ ക്ഷേത്രത്തിലെ ഉത്രസദ്യ ഉണ്ണാൻ പതിനായിരങ്ങൾ എത്തി

> **Lead Summary:** **തൃപ്പൂണിത്തുറ :** പൂർണത്രയീശ ക്ഷേത്രത്തിലെ ഉത്രസദ്യ ഉണ്ണാൻ പതിനായിരങ്ങൾ എത്തി. പൂർണത്രയീശന്റെ പിറന്നാൾ ദിനമായ കുംഭത്തിലെ ഉത്രം നാളിലാണ് ക്ഷേത്രത്തില്‍ സദ്യ സംഘടിപ്പിച്ചത്.

## Article Content

**തൃപ്പൂണിത്തുറ :** പൂർണത്രയീശ ക്ഷേത്രത്തിലെ ഉത്രസദ്യ ഉണ്ണാൻ പതിനായിരങ്ങൾ എത്തി. പൂർണത്രയീശന്റെ പിറന്നാൾ ദിനമായ കുംഭത്തിലെ ഉത്രം നാളിലാണ് ക്ഷേത്രത്തില്‍ സദ്യ സംഘടിപ്പിച്ചത്.

ഒരേസമയം 1200 പേർക്ക് ഇരുന്ന് സദ്യയുണ്ണാനുള്ള സംവിധാനത്തിനുപുറമെ, വെങ്കിടേശ്വര മന്ദിരത്തിൽ നാല്‌ ബുഫെ കൗണ്ടറും ഒരുക്കി. രാവിലെ ചേന്ദമംഗലം രഘുമാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളത്തോടെ ശീവേലി നടന്നു.

തുടർന്ന്‌ പഞ്ചരത്ന കീർത്തനാലാപനവും സംഗീതാർച്ചനയും വൈകിട്ട് ചെന്നൈ സി ആർ വൈദ്യനാഥന്റെ സംഗീതക്കച്ചേരിയും അരങ്ങേറി. രാത്രി, പിഷാരികോവിൽ ഭഗവതിയുടെ ആറാട്ടും അപ്പം നിവേദ്യവും ലക്ഷ്മിനാരായണ വിളക്കും നടന്നു. തീയാട്ടോടെ ഉത്രം തിരുനാൾ ഉത്സവം സമാപിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/187636/tens-of-thousands-came-to-enjoy-the-utrasadya-at-the-purnathrayesa-temple)