---
title: "#YouthWelfareBoard |  സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ സംഘടിപ്പിച്ച സ്ക്രിപ്റ്റ് ടു സ്ക്രീൻ ത്രിദിന ശിൽപ്പശാല സമാപിച്ചു"
english_title: "A three-day Script to #Screen workshop #organized by the #State #Youth Welfare #Board has #concluded"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/187634/a-three-day-script-to-screen-workshop-organized-by-the-state-youth-welfare-board-has-concluded"
published_at: "2024-02-27T06:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dd36410954d_scri.jpg"
keywords: []
---

# #YouthWelfareBoard |  സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ സംഘടിപ്പിച്ച സ്ക്രിപ്റ്റ് ടു സ്ക്രീൻ ത്രിദിന ശിൽപ്പശാല സമാപിച്ചു

> **Lead Summary:** കൊച്ചി : സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ സംഘടിപ്പിച്ച സ്ക്രിപ്റ്റ് ടു സ്ക്രീൻ ത്രിദിന ശിൽപ്പശാല സമാപിച്ചു.

## Article Content

കൊച്ചി : സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ സംഘടിപ്പിച്ച സ്ക്രിപ്റ്റ് ടു സ്ക്രീൻ ത്രിദിന ശിൽപ്പശാല സമാപിച്ചു.

കഥ, തിരക്കഥ, സംവിധാനം, ചലച്ചിത്ര കലാ സംവിധാനം, ഗാനങ്ങളും പശ്ചാത്തലസംഗീതവും, വസ്ത്രാലങ്കാരം, അഭിനയകളരി, സിനിമാട്ടോഗ്രഫി, ശബ്ദവും സിനിമയും തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ചർച്ചചെയ്‌തു.

സിനിമാമേഖലയുമായി ബന്ധപ്പെട്ട നിരവധിപേർ സംസാരിച്ചു. സമാപനച്ചടങ്ങിൽ ജില്ലാ യൂത്ത് കോ–-ഓർഡിനേറ്റർ എ ആർ രഞ്ജിത് അധ്യക്ഷനായി. പങ്കെടുത്ത 35 പേർക്കും സംവിധായകൻ ജോഷി സർട്ടിഫിക്കറ്റ്‌ വിതരണം ചെയ്തു.

സംവിധായകനും തിരക്കഥാകൃത്തുമായ മെക്കാർട്ടിൻ, ക്യാമ്പ് ഡയറക്ടർമാരായ വിധു വിൻസെന്റ്, ബൈജുരാജ് ചേകവർ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ആർ പ്രജിഷ, അവളിടം ജില്ലാ യുവതി കോ–-ഓർഡിനേറ്റർ മീനു സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/187634/a-three-day-script-to-screen-workshop-organized-by-the-state-youth-welfare-board-has-concluded)