---
title: " #fishingboat | മീൻപിടിത്ത ബോട്ടിലെ തൊഴിലാളികളെ രക്ഷപ്പെടുത്തി"
english_title: "The #workers of the #fishing #boat were #rescued"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/186903/the-workers-of-the-fishing-boat-were-rescued"
published_at: "2024-02-24T09:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d970cf811db_boat.jpg"
keywords: []
---

#  #fishingboat | മീൻപിടിത്ത ബോട്ടിലെ തൊഴിലാളികളെ രക്ഷപ്പെടുത്തി

> **Lead Summary:** **പള്ളുരുത്തി :** കണ്ണമാലിയിൽ അപകടത്തിൽപ്പെട്ട മീൻപിടിത്ത ബോട്ടിലെ തൊഴിലാളികളെ രക്ഷപ്പെടുത്തി. അഞ്ച്‌ തൊഴിലാളികളെയാണ് മറൈൻ എൻഫോഴ്‌സ്‌മെന്റും തീരദേശ പൊലീസും ചേർന്ന് രക്ഷിച്ചത്‌.

## Article Content

**പള്ളുരുത്തി :** കണ്ണമാലിയിൽ അപകടത്തിൽപ്പെട്ട മീൻപിടിത്ത ബോട്ടിലെ തൊഴിലാളികളെ രക്ഷപ്പെടുത്തി. അഞ്ച്‌ തൊഴിലാളികളെയാണ് മറൈൻ എൻഫോഴ്‌സ്‌മെന്റും തീരദേശ പൊലീസും ചേർന്ന് രക്ഷിച്ചത്‌.

വെള്ളി വൈകിട്ട് കണ്ണമാലിക്ക്‌ പടിഞ്ഞാറാണ് സാന്റ മരിയ എന്ന ബോട്ട് അപകടത്തിൽപ്പെട്ടത്. മീൻപിടിത്തത്തിനിടെ ബോട്ടിൽ വെള്ളം കയറിയതിനെത്തുടർന്ന് ബോട്ട് മുങ്ങിത്താഴുകയായിരുന്നു. വിവരം അറിഞ്ഞതോടെ മറൈൻ എൻഫോഴ്‌സ്‌മെന്റ് എത്തി തൊഴിലാളികളെ രക്ഷപ്പെടുത്തി പൊലീസിന് കൈമാറി.

ബോട്ട് പൂർണമായും മുങ്ങിത്താഴ്ന്നു. കൊച്ചി സ്വദേശി സാൻ ജോസിന്റേതാണ് ബോട്ട്. പുതുവൈപ്പ് സ്വദേശികളായ ആൽബിൻ (65), ആന്റണി (71), ആന്ധ്ര സ്വദേശി അപ്പൻ രാജ് (53), പശ്ചിമബംഗാൾ സ്വദേശി ഗോപാൽ (54), തെക്കൻ മാലിപ്പുറം സ്വദേശി നസീർ (50) എന്നിവരാണ് ബോട്ടിലുണ്ടായിരുന്ന തൊഴിലാളികൾ.

രക്ഷപ്പെടുത്തിയവരെ വൈപ്പിനിൽ എത്തിച്ചശേഷം ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്‌സ്‌മെന്റും ചേർന്ന് എറണാകുളം ജനറൽ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി പ്രാഥമികചികിത്സ നൽകി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/186903/the-workers-of-the-fishing-boat-were-rescued)