#EdakkattuWayal | എടയ്ക്കാട്ടുവയൽ സഹകരണ ബാങ്ക് 
ബ്രാഞ്ച് ഓഫീസ് തുറന്നു

#EdakkattuWayal | എടയ്ക്കാട്ടുവയൽ സഹകരണ ബാങ്ക് 
ബ്രാഞ്ച് ഓഫീസ് തുറന്നു
Feb 24, 2024 09:26 AM | By Amaya M K

പിറവം : (piravomnews.in) സഹകരണ മേഖലയ്‌ക്കെതിരെ കേന്ദ്ര ഏജൻസികളും ബ്ലേഡ് കമ്പനിക്കാരും ചില മാധ്യമങ്ങളും ചേർന്നുയർത്തിയ കള്ളപ്രചാരണം സഹകാരികളും ജനങ്ങളും തള്ളിക്കളഞ്ഞതായി മന്ത്രി വി എൻ വാസവൻ.

എടയ്ക്കാട്ടുവയൽ സഹകരണ ബാങ്ക് എടയ്ക്കാട്ടുവയലിൽ നിർമിച്ച ബ്രാഞ്ച് ഓഫീസ് കെട്ടിടം ഉദ്ഘാടനംചെയ്ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി. 108.9 കോടി ഇതുവരെ ചികിത്സാസഹായം നൽകിയതായും മുറ്റത്തെ മുല്ല പദ്ധതിയിൽ ഇനിമുതൽ 25 ലക്ഷംവരെ വായ്പ നൽകുമെന്നും മന്ത്രി പറഞ്ഞു.

ബാങ്ക് പ്രസിഡ​ന്റ് ജോൺ വർഗീസ് അധ്യക്ഷനായി. സ്വാപ് ഷോപ് പഞ്ചായത്ത് പ്രസിഡ​ന്റ് കെ ആർ ജയകുമാറും റീഡിങ് റൂം ജില്ലാ ലൈബ്രറി കൗൺസിൽ നിർവാഹകസമിതി അംഗം പി ബി രതീഷും കുട്ടികൾക്കുള്ള ദിനസമ്പാദ്യപദ്ധതി ജില്ലാ പഞ്ചായത്ത്‌ അംഗം കെ വി അനിതയും ഉദ്ഘാടനം ചെയ്തു.ജില്ലാ ജോയി​ന്റ് രജിസ്ട്രാർ സുജിത് കരുൺ വിവിധ മേഖലകളിലുള്ളവരെ അനുമോദിച്ചു.

സോഫ്റ്റ്‌വെയർ അപ്ഡേഷൻ, ബാങ്ക് സ്ട്രോങ് റൂം എന്നിവയുടെ ഉദ്ഘാടനവും നിക്ഷേപം സ്വീകരിക്കലും നടന്നു. എൻ യു ജോൺകുട്ടി, ബിജു തോമസ്, ജ്യോതി ബാലൻ, കെ ശ്രീരേഖ, കെ എ മുകുന്ദൻ, ബാങ്ക്സെക്രട്ടറി കെ എ ജയരാജ് എന്നിവർ സംസാരിച്ചു.

ചെത്തിക്കോട്ടിൽ പ്രവർത്തിക്കുന്ന ഹെഡ് ഓഫീസ് കൂടാതെ, ആരക്കുന്നത്തും എടയ്ക്കാട്ടുവയലിലും ബ്രാഞ്ചുകൾ ഉണ്ട്. എടക്കാട്ടുവയലിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ബ്രാഞ്ചാണ് ബാങ്കി​ന്റെ സ്വന്തം ഇരുനില കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കുന്നത്.

#EdakkattuWayal #Co-operative #Bank #Branch #Office #opened

Next TV

Related Stories
#accident | സ്വകാര്യ ബസില്‍ ജീപ്പ് ഇടിച്ച് രണ്ടു പേര്‍ മരിച്ചു; അഞ്ചു പേര്‍ക്ക് പരിക്കേറ്റു

May 3, 2024 08:29 PM

#accident | സ്വകാര്യ ബസില്‍ ജീപ്പ് ഇടിച്ച് രണ്ടു പേര്‍ മരിച്ചു; അഞ്ചു പേര്‍ക്ക് പരിക്കേറ്റു

അമിത വേഗത്തിൽ വന്ന ജീപ്പ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നുവെന്ന് നാട്ടുകാർ...

Read More >>
#death | കെട്ടിടനിർമാണ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 3, 2024 08:15 PM

#death | കെട്ടിടനിർമാണ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

കനത്ത ചൂടിൽ സൂര്യാഘാതം ഏറ്റെന്നു സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക് 12.30നാണ് സംഭവം....

Read More >>
#accident | കാറിടിച്ച് കാൽനട യാത്രികനായ യുവാവ് മരിച്ചു

May 3, 2024 07:50 PM

#accident | കാറിടിച്ച് കാൽനട യാത്രികനായ യുവാവ് മരിച്ചു

വ്യാഴാഴ്ച വൈകീട്ട് 7.30ന് അരീക്കൽ ജങ്ഷനിലായിരുന്നു അപകടം. അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ...

Read More >>
#sunburn | കൂത്താട്ടുകുളത്ത് ബൈക്ക് യാത്രികന് സൂര്യാതപമേറ്റു

May 3, 2024 07:45 PM

#sunburn | കൂത്താട്ടുകുളത്ത് ബൈക്ക് യാത്രികന് സൂര്യാതപമേറ്റു

തുടർന്ന് ആുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് സൂര്യാതപമേറ്റതായി ഡോക്ടർമാർ...

Read More >>
 #Kochi | കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്ന സംഭവത്തില്‍ അമ്മ കുറ്റം സമ്മതിച്ചു

May 3, 2024 02:13 PM

#Kochi | കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്ന സംഭവത്തില്‍ അമ്മ കുറ്റം സമ്മതിച്ചു

മാതാപിതാക്കള്‍ക്ക് സംഭവത്തില്‍ പങ്കില്ല. വീട്ടിലെ ബാത്‌റൂമിനുള്ളില്‍ തന്നെയായിരുന്നു പ്രസവം. അതിജീവിതയ്ക്ക് വൈദ്യസഹായം ഏര്‍പ്പെടുത്തും–...

Read More >>
#League | ജില്ലാ പ്രവർത്തകസമിതി യോഗം കൂട്ടത്തോടെ ബഹിഷ്‌കരിച്ചു; തിരിച്ചടിക്കാനൊരുങ്ങി ലീഗ്‌ വിമതപക്ഷം

May 3, 2024 02:10 PM

#League | ജില്ലാ പ്രവർത്തകസമിതി യോഗം കൂട്ടത്തോടെ ബഹിഷ്‌കരിച്ചു; തിരിച്ചടിക്കാനൊരുങ്ങി ലീഗ്‌ വിമതപക്ഷം

പ്രവർത്തകസമിതി യോഗം ബലംപ്രയോഗിച്ച്‌ തടയാൻ അഹമ്മദ്‌ കബീർ വിഭാഗം ആലോചിച്ചെങ്കിലും പിന്നീട്‌ വേണ്ടെന്നുവച്ചു.അതിന്റെ പേരിൽ കൂടുതൽപ്പേർക്കെതിരെ...

Read More >>
Top Stories