---
title: "#Chotanikara | ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ മകംതൊഴൽ ഉത്സവത്തി​ന്റെ ഭാഗമായി സുരക്ഷാക്രമീകരണം പൂർത്തിയായി"
english_title: "As part of the #Makamthozhal festival at #Chotanikara Devi #Temple, #security #arrangements have been #completed"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/186879/as-part-of-the-makamthozhal-festival-at-chotanikara-devi-temple-security-arrangements-have-been-completed"
published_at: "2024-02-24T06:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d93f7b8ee9e_devi.jpg"
keywords: []
---

# #Chotanikara | ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ മകംതൊഴൽ ഉത്സവത്തി​ന്റെ ഭാഗമായി സുരക്ഷാക്രമീകരണം പൂർത്തിയായി

> **Lead Summary:** **ചോറ്റാനിക്കര : ** ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ മകംതൊഴൽ ഉത്സവത്തി​ന്റെ ഭാഗമായി സുരക്ഷാക്രമീകരണം പൂർത്തിയായി.

## Article Content

**ചോറ്റാനിക്കര : ** ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ മകംതൊഴൽ ഉത്സവത്തി​ന്റെ ഭാഗമായി സുരക്ഷാക്രമീകരണം പൂർത്തിയായി.

ക്ഷേത്രത്തിലും പരിസരപ്രദേശങ്ങളിലും ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ അഞ്ച്‌ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമാരുടെ കീഴിലായി ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയമിച്ചിട്ടുള്ളത്. ദർശനത്തിനെത്തുന്നവര്‍ക്ക് വടക്കേ പൂരപ്പറമ്പുവഴിയും പടിഞ്ഞാറേനടവഴിയും പ്രവേശിക്കാം.

പകൽ 2.30 മുതൽ രാത്രി 10.30 വരെയാണ് മകംതൊഴൽ. ഗതാഗതക്രമീകരണം മുളന്തുരുത്തി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ക്ഷേത്രത്തിനു മുൻവശത്തേക്കുള്ള റോഡിൽ പ്രവേശിക്കാതെ റോഡി​ന്റെ ഇടതുവശംചേർന്ന് ബൈപാസ് റോഡുവഴി തിരിഞ്ഞ് കോട്ടയത്തുപാറ ഭാഗത്തേക്ക് പോകണം.

തിരുവാങ്കുളം–-കുരീക്കാട് ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ ക്ഷേത്രത്തിനു മുൻവശത്തുള്ള റോഡിൽ പ്രവേശിക്കാതെ റോഡി​ന്റെ വലത്തേക്ക് തിരിഞ്ഞ് ബൈപാസ് റോഡുവഴി പോകണം. വെണ്ണിക്കുളം–മുരിയമംഗലം ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ അടിയാക്കൽ പാലംവഴി എംഎൽഎ റോഡുവഴി മെയിൻ റോഡിൽ പ്രവേശിച്ച് ബൈപാസ് റോഡുവഴി പോകണം.

ക്ഷേത്രത്തിനുചുറ്റുമുള്ള റോഡിൽക്കൂടി ഗതാഗതം അനുവദിക്കില്ല. പാർക്കിങ് ക്ഷേത്രത്തിൽ ദർശനത്തിനായി എത്തുന്നവരുടെ ചെറിയ വാഹനങ്ങൾ ചോറ്റാനിക്കര സ്കൂൾ ഗ്രൗണ്ട്, പഞ്ചായത്ത് ഓഫീസിനു സമീപമുള്ള ഭീമ പാർക്കിങ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യാം.

വലിയ വാഹനങ്ങൾ പഞ്ചായത്തുവക പാർക്കിങ് ഗ്രൗണ്ടിലും ടാറ്റാ ആശുപത്രി കഴിഞ്ഞുള്ള വീതിയേറിയ റോഡി​ന്റെ കിഴക്കുവശത്തും പാർക്ക് ചെയ്യണം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/186879/as-part-of-the-makamthozhal-festival-at-chotanikara-devi-temple-security-arrangements-have-been-completed)