---
title: "#KGOA | മൂവാറ്റുപുഴ പട്ടണവികസനം പദ്ധതി ഉടൻ പൂർത്തിയാക്കി ഗതാഗതക്കുരുക്ക്‌ പരിഹരിക്കണമെന്ന്‌ കെജിഒഎ "
english_title: "#KGOA wants to #complete the #Muvatupuzha #town #development #project #immediately and solve the #traffic #jam"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/186614/kgoa-wants-to-complete-the-muvatupuzha-town-development-project-immediately-and-solve-the-traffic-jam"
published_at: "2024-02-23T06:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d7e98d78982_kgao.jpg"
keywords: []
---

# #KGOA | മൂവാറ്റുപുഴ പട്ടണവികസനം പദ്ധതി ഉടൻ പൂർത്തിയാക്കി ഗതാഗതക്കുരുക്ക്‌ പരിഹരിക്കണമെന്ന്‌ കെജിഒഎ 

> **Lead Summary:** **മൂവാറ്റുപുഴ :** മൂവാറ്റുപുഴ പട്ടണവികസനം പദ്ധതി ഉടൻ പൂർത്തിയാക്കി ഗതാഗതക്കുരുക്ക്‌ പരിഹരിക്കണമെന്ന്‌ കെജിഒഎ മൂവാറ്റുപുഴ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**മൂവാറ്റുപുഴ :** മൂവാറ്റുപുഴ പട്ടണവികസനം പദ്ധതി ഉടൻ പൂർത്തിയാക്കി ഗതാഗതക്കുരുക്ക്‌ പരിഹരിക്കണമെന്ന്‌ കെജിഒഎ മൂവാറ്റുപുഴ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

എറണാകുളം ജില്ലയിലെ കോതമംഗലം, കുന്നത്തുനാട്, മൂവാറ്റുപുഴ താലൂക്കുകളും ഇടുക്കിയിലെ തൊടുപുഴ, ദേവികുളം താലൂക്കുകളും ഉൾപ്പെടുത്തി മൂവാറ്റുപുഴ ജില്ല രൂപീകരിക്കണം, ജില്ലയുടെ കിഴക്കൻമേഖലയുടെ സമഗ്രവികസനത്തിന്‌ കൂടുതൽ ഗതാഗത സൗകര്യം ഒരുക്കാൻ മെട്രോ റെയിൽ മൂവാറ്റുപുഴവരെ നീട്ടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

സംസ്ഥാന കമ്മിറ്റി അംഗം കെ എസ് സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എ കെ മനീഷ് അധ്യക്ഷനായി. സെക്രട്ടറി ഡി ഉല്ലാസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ സി ഇ ഉസ്മാൻ കണക്കും അവതരിപ്പിച്ചു.

ഭാരവാഹികൾ: എ കെ മനീഷ് (പ്രസിഡന്റ്‌), പ്രിയ പോൾ, വി എൻ രഞ്ജിത്‌ (വൈസ് പ്രസിഡന്റുമാർ), ഡി ഉല്ലാസ് (സെക്രട്ടറി), ജയ്‌മോൻ യു ചെറിയാൻ, സി എസ് പ്രതാപൻ (ജോയിന്റ്‌ സെക്രട്ടറിമാർ), സി ഇ ഉസ്മാൻ (ട്രഷറർ), ജീജ വിജയൻ (വനിതാ കൺവീനർ).

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/186614/kgoa-wants-to-complete-the-muvatupuzha-town-development-project-immediately-and-solve-the-traffic-jam)