---
title: " #arrested | നിയമവിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ കോൺഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു"
english_title: "#Police #arrested a #congress #leader in the #case of trying to #molest a #law student"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/186613/police-arrested-a-congress-leader-in-the-case-of-trying-to-molest-a-law-student"
published_at: "2024-02-23T06:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d7e89c2f76d_arrest.jpg"
keywords: []
---

#  #arrested | നിയമവിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ കോൺഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

> **Lead Summary:** **തൃപ്പൂണിത്തുറ :** നിയമവിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ കോൺഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**തൃപ്പൂണിത്തുറ :** നിയമവിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ കോൺഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കോൺഗ്രസ് സൗത്ത് പറവൂർ മണ്ഡലം സെക്രട്ടറി പൂത്തോട്ട ആലുങ്കലിൽ താമസക്കാരനായ ചമ്പേക്കാട്ടിൽ സി കെ ജയനെ (63)യാണ്‌ ഉദയംപേരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 18ന് വൈകിട്ടാണ് സംഭവം.

സുഹൃത്തിനൊപ്പം ഉത്സവം കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങിയ വിദ്യാർഥിനിയെ ജയൻ റോഡിൽവച്ച് ഉപദ്രവിക്കുകയായിരുന്നു.

രക്ഷപ്പെട്ട് ഓടിയ വിദ്യാർഥിനി സമീപത്തെ വീട്ടിലാണ് അഭയംതേടിയത്. ഇവർ ഉദയംപേരൂർ പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ജയനെ റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/186613/police-arrested-a-congress-leader-in-the-case-of-trying-to-molest-a-law-student)