---
title: "#drikingwater | കുടിവെള്ളപദ്ധതിയുടെ നിബന്ധനകൾ തിരുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ മനുഷ്യച്ചങ്ങലതീർത്ത്‌ വാട്ടർ അതോറിറ്റി ജീവനക്കാർ"
english_title: "The #Water #Authority #employees formed a #human #chain #demanding that the #conditions of the C #scheme be #amended"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/186339/the-water-authority-employees-formed-a-human-chain-demanding-that-the-conditions-of-the-c-scheme-be-amended"
published_at: "2024-02-22T06:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d69b29cbd30_water.jpg"
keywords: []
---

# #drikingwater | കുടിവെള്ളപദ്ധതിയുടെ നിബന്ധനകൾ തിരുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ മനുഷ്യച്ചങ്ങലതീർത്ത്‌ വാട്ടർ അതോറിറ്റി ജീവനക്കാർ

> **Lead Summary:** **കൊച്ചി :** കൊച്ചിയിൽ എഡിബി വായ്‌പ ധനസഹായത്തോടെ ആരംഭിക്കുന്ന കുടിവെള്ളപദ്ധതിയുടെ നിബന്ധനകൾ തിരുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ സംയുക്ത സമരസമിതി വാട്ടർ അതോറിറ്റി കൊച്ചി മധ്യമേഖലാ ചീഫ് എൻജിനിയർ ഓഫീസിനുമുന്നിൽ നടത്തിയ മൂന്നുദിവസത്തെ സത്യഗ്രഹം മനുഷ്യച്ചങ്ങലയോടെ സമാപിച്ചു.

## Article Content

**കൊച്ചി :** കൊച്ചിയിൽ എഡിബി വായ്‌പ ധനസഹായത്തോടെ ആരംഭിക്കുന്ന കുടിവെള്ളപദ്ധതിയുടെ നിബന്ധനകൾ തിരുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ സംയുക്ത സമരസമിതി വാട്ടർ അതോറിറ്റി കൊച്ചി മധ്യമേഖലാ ചീഫ് എൻജിനിയർ ഓഫീസിനുമുന്നിൽ നടത്തിയ മൂന്നുദിവസത്തെ സത്യഗ്രഹം മനുഷ്യച്ചങ്ങലയോടെ സമാപിച്ചു.

കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു), അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വ) സംഘടനകൾചേർന്ന്‌ നടത്തിയ സമരത്തിന്റെ മൂന്നാംദിവസം സിഐടിയു ജില്ലാ പ്രസിഡന്റ്‌ ജോൺ ഫെർണാണ്ടസ് സത്യഗ്രഹം ഉദ്ഘാടനം ചെയ്തു.

എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ രാജേഷ് ആർ ചന്ദ്രൻ അധ്യക്ഷനായി. കുടിവെള്ളവിതരണം അർബൻ വാട്ടർ സപ്ലെ ഇംപ്രൂവ്മെന്റ്‌ പ്രോജക്ടിന്റെ ഭാഗമായി ഏഷ്യൻ ഡെവലപ്മെന്റ്‌ ബാങ്കിന്റെ സാമ്പത്തികസഹായത്തോടെ സ്വകാര്യ കമ്പനികളെ ഏൽപ്പിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചായിരുന്നു സത്യഗ്രഹം.

സംസ്ഥാന ജനറൽ സെക്രട്ടറി പി ഉണ്ണിക്കൃഷ്ണൻ വിഷയം അവതരിപ്പിച്ചു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ വി മനോജ്, എ പി ലൗലി, അക്വ സംസ്ഥാന പ്രസിഡന്റ്‌ എസ് തമ്പി, സംസ്ഥാന ട്രഷറർ എസ് രഞ്ജീവ്, കെ ജെ സുനിൽകുമാർ, ഡോ. ഷൈജു തടത്തിൽ, പി ശശിധരൻനായർ, ഒ ആർ ഷാജി തുടങ്ങിയവർ സംസാരിച്ചു.

വൈകിട്ട് 4.45ന് നൂറുകണക്കിന് ജനങ്ങളെയും ജീവനക്കാരെയും വർഗ ബഹുജന സംഘടനാ പ്രവർത്തകരെയും അണിനിരത്തി മറൈൻഡ്രൈവിൽ മനുഷ്യച്ചങ്ങല തീർത്തു. പ്രൊഫ. എം കെ സാനു ആദ്യകണ്ണിയായി.

ജോൺ ഫെർണാണ്ടസ് പൊതുജല സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമാപനസമ്മേളനം എം കെ സാനു ഉദ്ഘാടനം ചെയ്തു. എംപ്ലോയീസ് യൂണിയൻ സംസ്ഥാന ട്രഷറർ ഒ ആർ ഷാജി അധ്യക്ഷനായി.

എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ രാജേഷ് ആർ ചന്ദ്രൻ അധ്യക്ഷനായി. കുടിവെള്ളവിതരണം അർബൻ വാട്ടർ സഎംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ രാജേഷ് ആർ ചന്ദ്രൻ അധ്യക്ഷനായി. കുടിവെള്ളവിതരണം അർബൻ വാട്ടർ സഅക്വ സംസ്ഥാന ജനറൽ സെക്രട്ടറി ഇ എസ് സന്തോഷ് കുമാർ, സംസ്ഥാന സെക്രട്ടറി കെ സുരേഷ്, എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ എസ് ഷാനിൽ, പി ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/186339/the-water-authority-employees-formed-a-human-chain-demanding-that-the-conditions-of-the-c-scheme-be-amended)