---
title: "  #elephant |പള്ളുരുത്തി ശ്രീ ഭവാനീശ്വര ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു"
english_title: "The #elephant #brought to the #festival at #Pallurutti Sri #Bhavaneshwara #temple fell"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/186334/the-elephant-brought-to-the-festival-at-pallurutti-sri-bhavaneshwara-temple-fell"
published_at: "2024-02-22T06:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d697d23b31a_elephant.jpg"
keywords: []
---

#   #elephant |പള്ളുരുത്തി ശ്രീ ഭവാനീശ്വര ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു

> **Lead Summary:** **പള്ളുരുത്തി : ** പള്ളുരുത്തി ശ്രീ ഭവാനീശ്വര ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു. ബുധൻ ഉച്ചയോടെയാണ് സംഭവം.

## Article Content

**പള്ളുരുത്തി : ** പള്ളുരുത്തി ശ്രീ ഭവാനീശ്വര ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു. ബുധൻ ഉച്ചയോടെയാണ് സംഭവം.

ആനയെ ലോറിയിൽനിന്ന് ഇറക്കുമ്പോഴാണ് ഇടഞ്ഞത്. ആന ഓടാൻതുടങ്ങുന്നതിനുമുമ്പ് എലിഫെന്റ് സ്ക്വാഡും പാപ്പാന്മാരും ചേർന്ന് ആനയുടെ പിൻകാലുകൾ കൂച്ചുവിലങ്ങിട്ട് തളച്ചു.

സംഭവം അറിഞ്ഞ് നിരവധിപേർ ക്ഷേത്രമൈതാനത്ത്‌ തടിച്ചുകൂടി. സമയബന്ധിതമായി ആനയെ തളച്ചതിനാൽ അപകടമൊന്നുമുണ്ടായില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/186334/the-elephant-brought-to-the-festival-at-pallurutti-sri-bhavaneshwara-temple-fell)