---
title: "#collapsed | നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണു ഒരാൾ മരിച്ചു"
english_title: "A slab of an under-#construction #building #collapsed and one #person #died"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/186187/a-slab-of-an-under-construction-building-collapsed-and-one-person-died"
published_at: "2024-02-21T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d5a8d6afbb5_colla.jpg"
keywords: []
---

# #collapsed | നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണു ഒരാൾ മരിച്ചു

> **Lead Summary:** ഹരിപ്പാട്: നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണു ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്.

## Article Content

ഹരിപ്പാട്: നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണു ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്.

ബിഹാർ റൊയാരി വെസ്റ്റ് ചമ്പാരൻ സ്വദേശി ശർമ്മ ചൗധരി (22) ആണ് മരിച്ചത്. കൂടെ ജോലി ചെയ്തിരുന്ന അരവിന്ദ് ചൗധരിക്കാണ് ( 37) ഗുരുതര പരിക്കേറ്റത്.

ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. മുട്ടം കൊച്ചുവീട്ടിൽ മുക്കിന് തെക്കുവശം പരിമണം ഏബെനേസർ ചർച്ചിന്റെ മുകൾ നിലയുടെ പാരപെറ്റ് സ്ലാബ് തേക്കുന്നതിനിടയിൽ ആയിരുന്നു അപകടം. 20 അടിയോളം ഉയരമുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് ഇരുവരും വീണത്.

തകർന്നു വീണ സ്ലാബിന് അടിയിൽ നിന്നും നാട്ടുകാരാണ് ഇരുവരെയും പുറത്തെടുത്തത്. ശർമ്മ ചൗധരി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. പരിക്കേറ്റ അരവിന്ദ് ചൗധരിയെ വണ്ടാനം മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സേതു എന്ന കോൺട്രാക്ടറുടെ തൊഴിലാളികളാണ് ഇരുവരും. ശർമ്മ ചൗധരിയുടെ മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിലാണുള്ളത്. കരീലകുളങ്ങര പൊലീസ് തുടർ നടപടികള്‍ തുടങ്ങി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/186187/a-slab-of-an-under-construction-building-collapsed-and-one-person-died)