---
title: "#death | വീട്ടിൽവച്ച് പ്രസവിച്ചതിനെത്തുടർന്ന് യുവതിയും കുഞ്ഞും മരിച്ചു"
english_title: "The #woman and the #baby #died after giving birth at #home"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/186127/the-woman-and-the-baby-died-after-giving-birth-at-home"
published_at: "2024-02-21T09:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d57b08e01eb_death.jpg"
keywords: []
---

# #death | വീട്ടിൽവച്ച് പ്രസവിച്ചതിനെത്തുടർന്ന് യുവതിയും കുഞ്ഞും മരിച്ചു

> **Lead Summary:** തിരുവനന്തപുരം : വീട്ടിൽവച്ച് പ്രസവിച്ചതിനെത്തുടർന്ന് യുവതിയും കുഞ്ഞും മരിച്ചു.

## Article Content

തിരുവനന്തപുരം : വീട്ടിൽവച്ച് പ്രസവിച്ചതിനെത്തുടർന്ന് യുവതിയും കുഞ്ഞും മരിച്ചു.

നേമം കാരയ്ക്കാമണ്ഡപത്ത് വാടകയ്ക്ക് താമസിക്കുന്ന നയാസിന്റെ ഭാര്യ ഷെമീറ (36)യും നവജാതശിശുവുമാണ് മരിച്ചത്. ചൊവ്വ വൈകിട്ട് മൂന്നോടെയാണ് ഇവർക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ഈ സമയം ഭർത്താവ് നയാസും ഇയാളുടെ ആദ്യ ഭാര്യയും മകളുമാണ് ഒപ്പമുണ്ടായിരുന്നത്.

പ്രസവത്തിനിടെ ചലനം നഷ്ടമായതോടെ ആംബുലൻസിൽ വൈകിട്ട് 5.45ന് കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, ആശുപത്രിയിൽ പ്രവേശിച്ചപ്പോൾതന്നെ അമ്മയും കുഞ്ഞും മരിച്ചതായി അധികൃതർ അറിയിച്ചു.

നേമം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആശുപത്രിയിൽ പോകാതെയുള്ള അക്യുപങ്ചർ ചികിത്സാരീതിയാണ് ​ഗർഭകാലത്ത് ഇവർ ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. പാലക്കാട് സ്വദേശിയാണ് മരിച്ച ഷെമീറ. പൂന്തുറ സ്വദേശിയായ നയാസുമായി രണ്ടാം വിവാഹമാണ്.

ഷെമീറയുടെ ആദ്യ മൂന്ന് പ്രസവത്തിനും സിസേറിയൻ‌ ആയിരുന്നതിനാൽ ആശുപത്രിയിൽ പോകണമെന്ന് ആശാ പ്രവർത്തകരും കമ്യൂണിറ്റി പൊലീസും പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ആശുപത്രിയിലുള്ള ചികിത്സ വേണ്ടായെന്ന നിലപാടിലായിരുന്നു കുടുംബമെന്നും പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/186127/the-woman-and-the-baby-died-after-giving-birth-at-home)