---
title: "#road | റോഡ് പൊളിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പുനർനിർമിക്കാത്തതിനാൽ ജനങ്ങൾ ദുരിതത്തിൽ"
english_title: "#People are in #distress as the #road has not been #rebuilt even after months of #demolition"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/185937/people-are-in-distress-as-the-road-has-not-been-rebuilt-even-after-months-of-demolition"
published_at: "2024-02-20T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d45374d66f4_road.jpg"
keywords: []
---

# #road | റോഡ് പൊളിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പുനർനിർമിക്കാത്തതിനാൽ ജനങ്ങൾ ദുരിതത്തിൽ

> **Lead Summary:** അരൂർ : റോഡ് പൊളിച്ചിട്ടത് പുനർനിർമിക്കാത്തതിനാൽ ജനങ്ങൾ ദുരിതത്തിലായി.

## Article Content

അരൂർ : റോഡ് പൊളിച്ചിട്ടത് പുനർനിർമിക്കാത്തതിനാൽ ജനങ്ങൾ ദുരിതത്തിലായി.

എഴുപുന്ന പഞ്ചായത്ത് 7–ാം വാർഡിൽ കണ്ണാട്ട് ദലിത് കോളനി റോഡിന്റെ അണ്ടിശേരി പുരയിടത്തിന്റെ ഭാഗത്താണ് റോഡ് പൊളിച്ചിട്ടത്.മാസങ്ങൾ കഴിഞ്ഞിട്ടും റോഡ് പൂർവ സ്ഥിതിയിലാക്കാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ഉയരുകയാണ്.

വർഷകാലത്തെ വെള്ളക്കെട്ട് ഒഴിവാക്കാനാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡ് വെട്ടിപ്പൊളിച്ചത്. വിദ്യാർഥികളടക്കം നൂറുകണക്കിന് ആളുകൾക്ക് ദേശീയപാതയിലെത്താനുള്ള മാർഗമാണിത്.

റോഡ് പൊളിച്ച് ജനങ്ങളെ ദുരിതത്തിലാക്കിയതിനെതിരെ പ്രതിഷേധം ഉയർന്നപ്പോൾ അടിയന്തരമായി റോഡ് പുനർ നിർമിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞതല്ലാതെ നടപടി ഉണ്ടായില്ല.

യാത്രാദുരിതത്തിന് പരിഹാരം കണ്ടില്ലെങ്കിൽ സമര പരിപാടികൾ ആരംഭിക്കുമെന്ന് എഴുപുന്ന ഈസ്റ്റ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.എക്സ്.തങ്കച്ചൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/185937/people-are-in-distress-as-the-road-has-not-been-rebuilt-even-after-months-of-demolition)