---
title: "#Traffic | ബസ് ജീവനക്കാരും കാറിലെ യാത്രക്കാരും തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടി; എംസി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു"
english_title: "#Clashes between #bus #crew and car #passengers in the middle of the #road; #Traffic was #blocked on #MC #Road"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/185881/clashes-between-bus-crew-and-car-passengers-in-the-middle-of-the-road-traffic-was-blocked-on-mc-road"
published_at: "2024-02-20T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d42e68f3ce3_traffic.jpg"
keywords: []
---

# #Traffic | ബസ് ജീവനക്കാരും കാറിലെ യാത്രക്കാരും തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടി; എംസി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു

> **Lead Summary:** **മൂവാറ്റുപുഴ :** ബസ് ജീവനക്കാരും കാറിലെ യാത്രക്കാരും തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് എംസി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.

## Article Content

**മൂവാറ്റുപുഴ :** ബസ് ജീവനക്കാരും കാറിലെ യാത്രക്കാരും തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് എംസി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.

ബസ് യാത്രക്കാരിയായ വീട്ടമ്മയ്ക്ക് മുഖത്തു പരുക്കേറ്റു. തൊടുപുഴ – മൂവാറ്റുപുഴ – കോതമംഗലം റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ജീവനക്കാരും കാറിലെ യാത്രക്കാരും തമ്മിലാണു തർക്കവും അടിപിടിയും ഉണ്ടായത്.

ഇന്നലെ വൈകിട്ട് 5ന് കച്ചേരിത്താഴത്ത് പൊലീസിന്റെ മുന്നിലായിരുന്നു ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടിയത്.

ബസും കാറും നഗരത്തിൽ പ്രവേശിച്ചതു മുതൽ പരസ്പരം മറികടന്നു പോകാൻ കഴിയാത്തതിനെ തുടർന്നു തർക്കം ഉടലെടുത്തിരുന്നു. ഇതിനിടെ ബസിനെ മറികടന്ന കാർ പൊടുന്നനെ ബ്രേക്ക് ചെയ്തതിനെ തുടർന്നു കൂട്ടയിടി ഒഴിവാക്കാൻ ബസും ബ്രേക്ക് ചെയ്തു.

ഇതേ തുടർന്നു ബസിൽ യാത്ര ചെയ്തിരുന്ന വീട്ടമ്മയ്ക്കു മുന്നിലെ സീറ്റിൽ ചെന്നിടിച്ചു മുഖത്തു പരുക്കേറ്റു. തുടർന്ന് ബസ് അമിത വേഗത്തിൽ കാറിനെ മറികടക്കാൻ ശ്രമം ആരംഭിച്ചു.

ബസും കാറും തമ്മിലുള്ള മത്സര ഓട്ടം നഗരത്തിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ഇതിനിടെ കച്ചേരിത്താഴത്ത് പൊലീസ് എയ്ഡ് പോസ്റ്റിന്റെ എതിർവശത്തുള്ള ബസ് സ്റ്റോപ്പിനു സമീപം കാറിനെ ബസ് മറികടന്നു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/185881/clashes-between-bus-crew-and-car-passengers-in-the-middle-of-the-road-traffic-was-blocked-on-mc-road)