---
title: "#fishing | കടലിൽ പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് പടങ്ങ് സ്ഥാപിച്ച് കൃത്രിമ മീൻപിടിത്തത്തിനുള്ള നീക്കം തടഞ്ഞു"
english_title: "The #movement of #artificial #fishing has been #stopped by placing a #padang in the sea with #waste #materials"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/185835/the-movement-of-artificial-fishing-has-been-stopped-by-placing-a-padang-in-the-sea-with-waste-materials"
published_at: "2024-02-20T06:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d3f33acd27f_padangu.jpg"
keywords: []
---

# #fishing | കടലിൽ പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് പടങ്ങ് സ്ഥാപിച്ച് കൃത്രിമ മീൻപിടിത്തത്തിനുള്ള നീക്കം തടഞ്ഞു

> **Lead Summary:** **വൈപ്പിൻ :** കടലിൽ പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് പടങ്ങ് സ്ഥാപിച്ച് കൃത്രിമ മീൻപിടിത്തത്തിനുള്ള അന്യസംസ്ഥാന ഫൈബർ ചൂണ്ടവള്ളങ്ങളുടെ ശ്രമം മറൈൻ എൻഫോഴ്സ്‌മെന്റും പൊലീസും കോസ്റ്റൽ പൊലീസും ചേർന്ന് പരാജയപ്പെടുത്തി.

## Article Content

**വൈപ്പിൻ :** കടലിൽ പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് പടങ്ങ് സ്ഥാപിച്ച് കൃത്രിമ മീൻപിടിത്തത്തിനുള്ള അന്യസംസ്ഥാന ഫൈബർ ചൂണ്ടവള്ളങ്ങളുടെ ശ്രമം മറൈൻ എൻഫോഴ്സ്‌മെന്റും പൊലീസും കോസ്റ്റൽ പൊലീസും ചേർന്ന് പരാജയപ്പെടുത്തി.

തമിഴ്നാട്ടിലെ പൊഴിയൂർ തുടങ്ങിയ മേഖലകളിൽനിന്നെത്തി മുനമ്പം ഹാർബർ കേന്ദ്രീകരിച്ച് മീൻപിടിത്തം നടത്തുന്ന ഒരുകൂട്ടം ചൂണ്ടവള്ളങ്ങളുടെ പടങ്ങ് സ്ഥാപിക്കാനുള്ള തയ്യാറെടുപ്പുകളാണ് ഉദ്യോഗസ്ഥർ തടഞ്ഞത്.

വൈപ്പിൻ ഫിഷറീസ് അസിസ്‌റ്റന്റ്‌ ഡയറക്ടർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ മാല്യങ്കര ഭാഗത്ത് ഏഴ്‌ വള്ളങ്ങളാണ് കണ്ടെത്തിയത്. ഈ വള്ളങ്ങളിൽ കയറ്റി കടലിലേക്ക് കൊണ്ടുപോകുന്നതിനായി, വീടുപണിക്ക് ഉപയോഗിക്കുന്ന മെറ്റൽ, പ്ലാസ്റ്റിക് കുപ്പി, കവർ, ചാക്ക്, തെങ്ങിന്റെ കുലഞ്ഞിൽ എന്നിവ സമീപത്ത് കുന്നുകൂട്ടിയിരിക്കുന്നതായി കണ്ടെത്തി.

കുലഞ്ഞിൽ, കുപ്പി, പ്ലാസ്റ്റിക് കവർ, പഴയ വലക്കഷണം എന്നിവ കൂട്ടിക്കെട്ടി മെറ്റൽ നിറച്ച ചാക്കുകളുമായി ബന്ധിക്കും. ഇവ ആഴക്കടലിൽ പലയിടങ്ങളിലായി താഴ്ത്തും. ഇടുന്ന വസ്തുക്കൾ  മെറ്റൽചാക്ക് ഉപയോഗിക്കുന്നത്.

പിന്നീട് ഗ്ലോബൽ പൊസിഷൻ സിസ്റ്റം (ജിപിഎസ്) ഉപയോഗിച്ച് ഇവ സ്ഥാപിക്കുന്ന സ്ഥലം മാർക്ക് ചെയ്യും. രണ്ടാഴ്ച കഴിഞ്ഞ് ഇവർ തിരികെ എത്തും. അപ്പോഴേക്കും പടങ്ങിട്ട ഭാഗത്ത് മുട്ടയിടാറായ വലിയ കണവ ഉൾപ്പെടെയുള്ള മീനുകൾ തമ്പടിച്ചിട്ടുണ്ടാകും. ഇവയെ ചൂണ്ടയിട്ട് പിടികൂടുകയാണ് പതിവ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/185835/the-movement-of-artificial-fishing-has-been-stopped-by-placing-a-padang-in-the-sea-with-waste-materials)