---
title: " #fire | കിടപ്പുമുറിയിൽ തീപടർന്ന് വയോധികയ്ക്ക് ദാരുണാന്ത്യം"
english_title: "A #fire #broke out in the #bedroom and an elderly #woman met a tragic #end"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/185724/a-fire-broke-out-in-the-bedroom-and-an-elderly-woman-met-a-tragic-end"
published_at: "2024-02-19T14:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d316958cc91_fire.jpg"
keywords: []
---

#  #fire | കിടപ്പുമുറിയിൽ തീപടർന്ന് വയോധികയ്ക്ക് ദാരുണാന്ത്യം

> **Lead Summary:** കോട്ടയം: കിടപ്പുമുറിയിൽ തീപടർന്ന് വയോധികയ്ക്ക് ദാരുണാന്ത്യം. മുണ്ടക്കയം വേലനിലം സ്വദേശി സരോജിനി മാധവനാണ് മരിച്ചത്.

## Article Content

കോട്ടയം: കിടപ്പുമുറിയിൽ തീപടർന്ന് വയോധികയ്ക്ക് ദാരുണാന്ത്യം. മുണ്ടക്കയം വേലനിലം സ്വദേശി സരോജിനി മാധവനാണ് മരിച്ചത്.

ഇന്നു പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം ഉണ്ടായത് . മുറിക്കുള്ളിൽ തീയും പുകയും ഉയരുന്നതുകണ്ടാണ് വീട്ടുകാർ വിവരമറിഞ്ഞത്.

അയൽവാസികളും വീട്ടുകാരും ചേർന്നു മുറിക്കുള്ളിലെ തീ അണച്ചെങ്കിലും സരോജിനിയെ രക്ഷിക്കാനായില്ല. മുറിക്കുള്ളിൽ പ്രവർത്തിച്ചിരുന്ന പെഡസ്റ്റൽ ഫാനിൽനിന്നുള്ള ഷോർട്ട് സർക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മുണ്ടക്കയം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/185724/a-fire-broke-out-in-the-bedroom-and-an-elderly-woman-met-a-tragic-end)