---
title: "#Inauguration | കൂത്താട്ടുകുളം ഗവ. സ്കൂൾ ഹൈടെക് മന്ദിരോദ്‌ഘാടനം ഇന്ന്"
english_title: "#Koothattukulam Govt. #Inauguration of #school hi-tech mandir #today"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/185592/koothattukulam-govt-inauguration-of-school-hi-tech-mandir-today"
published_at: "2024-02-19T05:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d29d412241f_inau.jpg"
keywords: []
---

# #Inauguration | കൂത്താട്ടുകുളം ഗവ. സ്കൂൾ ഹൈടെക് മന്ദിരോദ്‌ഘാടനം ഇന്ന്

> **Lead Summary:** കൂത്താട്ടുകുളം : കൂത്താട്ടുകുളം ഗവ. സ്കൂൾ ഹൈടെക് മന്ദിരം തിങ്കള്‍ പകല്‍ മൂന്നിന് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.

## Article Content

കൂത്താട്ടുകുളം : കൂത്താട്ടുകുളം ഗവ. സ്കൂൾ ഹൈടെക് മന്ദിരം തിങ്കള്‍ പകല്‍ മൂന്നിന് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.

പൊതുവിദ്യാഭ്യാസവകുപ്പിന്റെ പ്ലാൻ ഫണ്ടില്‍നിന്ന് അനുവദിച്ച ഒരുകോടി ഉപയോഗിച്ചാണ് നിര്‍മാണം. പ്രൊജക്ടര്‍ ഉള്‍പ്പെടെ ഹൈടെക് സൗകര്യമുള്ള എട്ട്‌ ക്ലാസുമുറികളുണ്ട്. ന​ഗരസഭാ എസ്എസ്‌കെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ശുചിമുറികളും നിര്‍മിച്ചിട്ടുണ്ട്.

ചടങ്ങില്‍ അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷനാകും.തോമസ് ചാഴികാടൻ എംപി മുഖ്യപ്രഭാഷണം നടത്തും. 1.30 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോ​ഗിച്ചുള്ള 10 ക്ലാസ് മുറികളുള്ള കെട്ടിടത്തിനും ശുചിമുറിസമുച്ചയത്തിനും അനുമതിയായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/185592/koothattukulam-govt-inauguration-of-school-hi-tech-mandir-today)