---
title: "#cooking |പാചകകലയിൽ സ്വർണത്തിളക്കവുമായി  ശ്രേയ"
english_title: "#Shreya is #brilliant in #cooking"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/185432/shreya-is-brilliant-in-cooking"
published_at: "2024-02-18T08:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d1754561b9b_brilliant.jpg"
keywords: []
---

# #cooking |പാചകകലയിൽ സ്വർണത്തിളക്കവുമായി  ശ്രേയ

> **Lead Summary:** **കൊച്ചി :** ജർമനിയിലെ സ്റ്റുട്ട്ഗാർട്ടിൽ നടന്ന ഐകെഎ ഇന്റർനാഷണൽ കളിനറി ഒളിമ്പിക്സിൽ സ്വർണം നേടി മലയാളി ശ്രേയ അനീഷ്‌.

## Article Content

**കൊച്ചി :** ജർമനിയിലെ സ്റ്റുട്ട്ഗാർട്ടിൽ നടന്ന ഐകെഎ ഇന്റർനാഷണൽ കളിനറി ഒളിമ്പിക്സിൽ സ്വർണം നേടി മലയാളി ശ്രേയ അനീഷ്‌.

ചെന്നൈ അമൃത (സിഎ) ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയാണ്‌ ശ്രേയ. കളമശേരി സ്വദേശികളായ അനീഷ്–--സീന ദമ്പതികളുടെ മകളാണ്. ഇരുപതോളം രാജ്യങ്ങളിൽനിന്നെത്തിയ ഉദ്ദേശം 160 മത്സരാർഥികളെ പിന്തള്ളിയാണ് ശ്രേയ ഒരു സ്വർണവും രണ്ട് വെള്ളിമെഡലുകളും നേടിയത്‌.

ഫ്രൂട്ട്‌സ്‌ ആൻഡ്‌ വെജിറ്റബിൾ സെക്‌ഷനിൽ ലൈവ്, പ്രദർശന കാർവിങ്‌ മത്സരങ്ങളിലാണ്‌ നേട്ടമെന്ന്‌ സിഎ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ്‌ കേരള മാനേജർ ഷാഹുൽ ഹമീദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ശ്രേയ അനീഷ്, ഷെഫ് കാർത്തിക്, പി എ അനീഷ്, സീന അനീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/185432/shreya-is-brilliant-in-cooking)