---
title: "#custody | ഒരു വയസ്സുള്ള പെണ്‍കുഞ്ഞിനെ മരിച്ചനിലയില്‍ ആശുപത്രിയിലെത്തിച്ചു; അമ്മ കസ്റ്റഡിയില്‍"
english_title: "A one-year-old girl was #brought #dead to the #hospital; #Mother in #custody"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/185384/a-one-year-old-girl-was-brought-dead-to-the-hospital-mother-in-custody"
published_at: "2024-02-17T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d0cfebc57d4_custody.jpg"
keywords: []
---

# #custody | ഒരു വയസ്സുള്ള പെണ്‍കുഞ്ഞിനെ മരിച്ചനിലയില്‍ ആശുപത്രിയിലെത്തിച്ചു; അമ്മ കസ്റ്റഡിയില്‍

> **Lead Summary:** പാലക്കാട് : ഒരുവയസ്സുള്ള പെണ്‍കുഞ്ഞിനെ മരിച്ചനിലയില്‍ ആശുപത്രിയിലെത്തിച്ച സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍. 

## Article Content

പാലക്കാട് : ഒരുവയസ്സുള്ള പെണ്‍കുഞ്ഞിനെ മരിച്ചനിലയില്‍ ആശുപത്രിയിലെത്തിച്ച സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍. 

കോട്ടയം സ്വദേശിയായ ശില്‍പയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ശില്‍പയുടെ മകള്‍ ശികന്യയാണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.

ഒപ്പംതാമസിച്ചിരുന്ന യുവാവ് ജോലിചെയ്യുന്ന സിനിമാ തിയേറ്ററിലേക്കാണ് ശനിയാഴ്ച രാവിലെ കുഞ്ഞുമായി ശില്‍പ ആദ്യംവന്നത്. കുഞ്ഞിനെ തിയേറ്ററില്‍ നിലത്തുകിടത്തിയതോടെ യുവാവ് പോലീസിനെ വിവരമറിയിച്ചു.

തുടര്‍ന്ന് പോലീസെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ ഒമ്പതോടെയാണ് കുഞ്ഞുമായി ശില്‍പ സര്‍ക്കാര്‍ ആശുപത്രിയിലെത്തിയത്. എന്നാല്‍, ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുഞ്ഞ് മരിച്ചിരുന്നതായി ഡോക്ടര്‍ പറഞ്ഞു. ഇതോടെ പോലീസ് യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കുഞ്ഞിന്റെ മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/185384/a-one-year-old-girl-was-brought-dead-to-the-hospital-mother-in-custody)