---
title: "#complaint | ഉദ്യോ​ഗസ്ഥരുടെ ഒത്താശയോടെ പാടശേഖരം മണ്ണിട്ട് നികത്തുന്നതായി പരാതി"
english_title: "The #complaint is that the #field is being #filled with soil with the #connivance of the #officials"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/185172/the-complaint-is-that-the-field-is-being-filled-with-soil-with-the-connivance-of-the-officials"
published_at: "2024-02-17T09:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d028c7947ed_paady.jpg"
keywords: []
---

# #complaint | ഉദ്യോ​ഗസ്ഥരുടെ ഒത്താശയോടെ പാടശേഖരം മണ്ണിട്ട് നികത്തുന്നതായി പരാതി

> **Lead Summary:** **കാലടി :** കാലടി പഞ്ചായത്തിലെ പൊതിയക്കര പാടശേഖരം മണ്ണിട്ട് നികത്തുന്നതായി പരാതി. പ്രദേശത്ത് മൂന്നുപൂ കൃഷി ചെയ്യുന്ന 65 സെ​ന്റിലാണ് ​ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് നികത്തുന്നത്.

## Article Content

**കാലടി :** കാലടി പഞ്ചായത്തിലെ പൊതിയക്കര പാടശേഖരം മണ്ണിട്ട് നികത്തുന്നതായി പരാതി. പ്രദേശത്ത് മൂന്നുപൂ കൃഷി ചെയ്യുന്ന 65 സെ​ന്റിലാണ് ​ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് നികത്തുന്നത്.

പാടശേഖരം കരഭൂമിയാണെന്ന് റവന്യു ഉദ്യോഗസ്ഥർ തെറ്റായ രേഖ നൽകി, അത്തരം സ്ഥലങ്ങളിലാണ് മണ്ണടി നടക്കുന്നത്. നികത്തലിന് മറ്റൂർ, കാലടി വില്ലേജ് ഓഫീസർമാരുടെയും കാലടി പഞ്ചായത്തിന്റെയും ഒത്താശയുള്ളതായും ആരോപണമുണ്ട്.

പാടശേഖരം നികത്തൽ തുടർന്നാൽ പ്രദേശവാസികളുടെ കുടിവെള്ളം മുട്ടും. വേനൽ തുടങ്ങിയതോടെ കുടിവെള്ളപ്രശ്നം രൂക്ഷമാണ്.

കൃഷിഭൂമി ചട്ടവരുദ്ധമായി തരംമാറ്റി, നികത്താന്‍ കൂട്ടുനിൽക്കുന്ന റവന്യു ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം കാലടി ലോക്കൽ കമ്മിറ്റി റവന്യുമന്ത്രി, കലക്ടർ, തഹസിൽദാർ എന്നിവര്‍ക്ക് പരാതി നൽകി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/185172/the-complaint-is-that-the-field-is-being-filled-with-soil-with-the-connivance-of-the-officials)