പിറവം : (piravomnews.in) രാത്രിയുടെ മറവിൽ പാടം നികത്തിയത്തായിപരാതി. സിപിഐ എം നേതൃത്വത്തിൽ പ്രതിഷേധിച്ചു. പിറവം നാമുഴി മേടമനയിൽ തോമസിന്റെ കൈവശം ഇരിക്കുന്ന പാടമാണ് നികത്തിയത്തായി പരാതി.
അര ഏക്കർ കൃഷി ഭൂമിയാണ് നികത്തിയിരിക്കുന്നത്. ഇന്ന് രാവിലെ നാട്ടുക്കാർ അറിയിച്ചതിനെ തുടർന്ന് വാർഡ് കൗൺസിലർ വി.പി.മോളിയുടെ നേതൃത്വത്തിൽ നാട്ടുക്കാർ സംഘടിച്ച് പ്രതിഷേധിച്ചു.
- സി പി ഐ എം ലോക്കൽ സെക്രട്ടറി വി.ആർ. സോമൻ , ബ്രാഞ്ച് സെക്രട്ടറി ജോയി, തക്കച്ചൻ തുടങ്ങിയവർ കുത്തിയിരുന്ന് പ്രതിഷേധിച്ചതിനെ തുടർന്ന് പിറവം പോലീസ് എത്തി മണ്ണ് അടിച്ചവർക്കെതിരെ കേസ്സെടുത്തു. തുടർന്ന് വില്ലേജ് ഓഫീസർക്കും , ആർ ഡി ഓ യ്ക്കും പരാതി നല്കിയത്തായി നേതാക്കൾ അറിയിച്ചു
#Complaint that the #field was #filled in the #dead of #night; #CPI-M led the #protest