---
title: "#babyelephant | എറണാകുളം മലയാറ്റൂരിൽ കുട്ടിയാന കിണറ്റിൽ വീണു;പ്രദേശത്ത് കവചമൊരുക്കി കാട്ടാനക്കൂട്ടം"
english_title: "In #Ernakulam #Malayathur, a cub #falls into a #well; a herd of #wild #elephants is #guarded in the #area"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/184919/in-ernakulam-malayathur-a-cub-falls-into-a-well-a-herd-of-wild-elephants-is-guarded-in-the-area"
published_at: "2024-02-16T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ceefe4c25a6_elephant.jpg"
keywords: []
---

# #babyelephant | എറണാകുളം മലയാറ്റൂരിൽ കുട്ടിയാന കിണറ്റിൽ വീണു;പ്രദേശത്ത് കവചമൊരുക്കി കാട്ടാനക്കൂട്ടം

> **Lead Summary:** കൊച്ചി: എറണാകുളം മലയാറ്റൂരിൽ കുട്ടിയാന കിണറ്റിൽ വീണു. ഇന്നുരാവിലെ ഇല്ലിത്തോടിൽ റബർതോട്ടത്തിലെ കിണറ്റിലാണു കുട്ടിയാന വീണത്. കിണറിനു ചുറ്റും കാട്ടാനകൂട്ടം നില ഉറപ്പിച്ചിരിക്കുകയാണ്.

## Article Content

കൊച്ചി: എറണാകുളം മലയാറ്റൂരിൽ കുട്ടിയാന കിണറ്റിൽ വീണു. ഇന്നുരാവിലെ ഇല്ലിത്തോടിൽ റബർതോട്ടത്തിലെ കിണറ്റിലാണു കുട്ടിയാന വീണത്. കിണറിനു ചുറ്റും കാട്ടാനകൂട്ടം നില ഉറപ്പിച്ചിരിക്കുകയാണ്.

കാട്ടാനക്കൂട്ടം കിണറിനു ചുറ്റും നില ഉറപ്പിച്ചതിനാൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഇതുവരെ കിണറിനടുത്തെത്താൻ സാധിച്ചിട്ടില്ല.

ആനക്കൂട്ടത്തെ കണ്ട പരിസരവാസികൾ വനംവകുപ്പിൽ വിവരം അറിയിക്കുകയായിരുന്നു. ആനക്കൂട്ടം കിണറിനടുത്തു നിന്നു മാറിയാൽ മാത്രമേ കുട്ടിയാനയെ പുറത്തെത്തിക്കാൻ സാധിക്കൂ.

സാധാരണ ആന ഇറങ്ങുന്ന പ്രദേശം തന്നെയാണ് ഇത്. എന്നാൽ ഇത്തരത്തിൽ വലിയ ആനക്കൂട്ടം എത്തുന്നത് ആദ്യമായാണെന്നും പ്രദേശവാസികൾ അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/184919/in-ernakulam-malayathur-a-cub-falls-into-a-well-a-herd-of-wild-elephants-is-guarded-in-the-area)