---
title: "#kochi | അഗ്രോ, ഫുഡ് പ്രോസസിങ്  യന്ത്രങ്ങൾ കുറഞ്ഞവിലയിൽ"
english_title: "#Agro and #food #processing #machinery at #low #prices"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/183795/agro-and-food-processing-machinery-at-low-prices"
published_at: "2024-02-12T08:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c98e3661a81_agro.jpg"
keywords: []
---

# #kochi | അഗ്രോ, ഫുഡ് പ്രോസസിങ്  യന്ത്രങ്ങൾ കുറഞ്ഞവിലയിൽ

> **Lead Summary:** കൊച്ചി : മില്ലറ്റ് വർഷമായ 2024ന്‌ യോജിച്ച യന്ത്രങ്ങളാണ് മെഷിനറി എക്സ്പോയിലെ കെഎംഎസ് ഇൻഡസ്ട്രീസിന്റെ സ്റ്റാളിൽ ശ്രദ്ധേയം.

## Article Content

കൊച്ചി : മില്ലറ്റ് വർഷമായ 2024ന്‌ യോജിച്ച യന്ത്രങ്ങളാണ് മെഷിനറി എക്സ്പോയിലെ കെഎംഎസ് ഇൻഡസ്ട്രീസിന്റെ സ്റ്റാളിൽ ശ്രദ്ധേയം.

ഏതിനം ചെറുധാന്യങ്ങളും ഏതാവശ്യത്തിനും ഉപയോഗിക്കാനാകുംവിധം പൊടിക്കാനാകുന്ന യന്ത്രങ്ങൾ ഇവിടെയുണ്ട്. 0.5 എച്ച്പി മുതൽ കുറഞ്ഞ വൈദ്യുതിയിൽ സിംഗിൾ ഫേസിൽ പ്രവർത്തിക്കുന്ന ഗാർഹിക, വ്യാവസായിക ആവശ്യത്തിനുള്ള 80 ഇനം യന്ത്രങ്ങൾ ഇവിടെയുണ്ട്.

എല്ലാം അഗ്രോ, ഫുഡ് പ്രോസസിങ് യന്ത്രങ്ങൾ. വില 15,000 രൂപമുതൽ. വിവിധ ആവശ്യങ്ങൾക്കായുള്ള വ്യത്യസ്‌ത പൊടിക്കൽ യന്ത്രങ്ങൾ, ജ്യൂസർ, ഷവർമ മെഷീൻ, സ്ലൈസറുകൾ, വെജിറ്റബിൾ ചോപ്പറുകൾ, ഐസ് ക്രഷറുകൾ, ഉണക്കൽ യന്ത്രങ്ങൾ, ഗ്രില്ലിങ് മെഷീനുകൾ തുടങ്ങി വിവിധ യന്ത്രങ്ങൾ കൈപ്പിടിയിലൊതുങ്ങുന്ന വിലയിൽ സ്വന്തമാക്കാം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/183795/agro-and-food-processing-machinery-at-low-prices)