---
title: "#stolen | പൂട്ടിക്കിടന്ന വീടിന്റെ വാതില്‍ തകര്‍ത്ത് 18 പവനും 12,000 രൂപയും മോഷ്ടിച്ചു"
english_title: "#8 Pawan and Rs 12,000 were stolen by #breaking the #door of the #locked #house"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/183568/8-pawan-and-rs-12000-were-stolen-by-breaking-the-door-of-the-locked-house"
published_at: "2024-02-11T08:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c83883c7f39_stolen.jpg"
keywords: []
---

# #stolen | പൂട്ടിക്കിടന്ന വീടിന്റെ വാതില്‍ തകര്‍ത്ത് 18 പവനും 12,000 രൂപയും മോഷ്ടിച്ചു

> **Lead Summary:** ആലുവ : ആലുവ കുട്ടമശേരിയില്‍ പൂട്ടിക്കിടന്ന വീടിന്റെ വാതില്‍ തകര്‍ത്ത് 18 പവനും 12,000 രൂപയും മോഷ്ടിച്ചു. കുട്ടമശേരി ചെങ്ങനാലില്‍ മുഹമ്മദാലിയുടെ വീട്ടിലാണ് മോഷണം നടന്നത്.

## Article Content

ആലുവ : ആലുവ കുട്ടമശേരിയില്‍ പൂട്ടിക്കിടന്ന വീടിന്റെ വാതില്‍ തകര്‍ത്ത് 18 പവനും 12,000 രൂപയും മോഷ്ടിച്ചു. കുട്ടമശേരി ചെങ്ങനാലില്‍ മുഹമ്മദാലിയുടെ വീട്ടിലാണ് മോഷണം നടന്നത്.

വെള്ളി രാത്രി എട്ടിനാണ് മൂവാറ്റുപുഴയിലെ ഭാര്യാവീട്ടിലേക്ക് മുഹമ്മദാലി കുടുംബസമേതം പോയത്. രാത്രി 10നുശേഷമാണ് മോഷ്ടാക്കള്‍ വീടിനകത്ത് കടന്നത്. രണ്ടുപേരടങ്ങുന്ന സംഘം ബൈക്കില്‍ എത്തുന്നതും വീടിന്റെ മുന്‍വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നതും വീട്ടിലെ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്.

പിന്‍വശത്തെ വാതില്‍ വെട്ടിപ്പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും പണവും നഷ്ടപ്പെട്ടു. എല്ലാ മുറികളിലും കയറി വസ്ത്രങ്ങളടക്കം വാരിവലിച്ച് മോഷ്ടാക്കള്‍ പരിശോധിച്ചിട്ടുണ്ട്.

ആലുവ ഡിവൈഎസ്‌പി എ പ്രസാദിന്റെ നേതൃത്വത്തിൽ പൊലീസ്‌സംഘം പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡ്, വിരലടയാളവിദഗ്‌ധര്‍ എന്നിവരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/183568/8-pawan-and-rs-12000-were-stolen-by-breaking-the-door-of-the-locked-house)