---
title: "#suicide | വിഷംകഴിച്ച്‌ അർബുദബാധിതൻ ജീവനൊടുക്കിയ കേസിൽ അന്വേഷകസംഘം ഓഫീസ്‌ അധികൃതരുടെ മൊഴിയെടുത്തു"
english_title: "In the case where a #cancer #patient committed #suicide by #taking #poison, the #investigating team took the #statement of the office #officials"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/183213/in-the-case-where-a-cancer-patient-committed-suicide-by-taking-poison-the-investigating-team-took-the-statement-of-the-office-officials"
published_at: "2024-02-09T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c605ba4e96e_suicide.jpg"
keywords: []
---

# #suicide | വിഷംകഴിച്ച്‌ അർബുദബാധിതൻ ജീവനൊടുക്കിയ കേസിൽ അന്വേഷകസംഘം ഓഫീസ്‌ അധികൃതരുടെ മൊഴിയെടുത്തു

> **Lead Summary:** കൊച്ചി : ഇപിഎഫ്‌ അധികൃതർ പെൻഷൻ നിഷേധിച്ചതിനെത്തുടർന്ന്‌ കലൂരിലെ ഇപിഎഫ്‌ മേഖലാ ഓഫീസിലെത്തി വിഷംകഴിച്ച്‌ അർബുദബാധിതൻ ജീവനൊടുക്കിയ കേസിൽ അന്വേഷകസംഘം ഓഫീസ്‌ അധികൃതരുടെ മൊഴിയെടുത്തു.

## Article Content

കൊച്ചി : ഇപിഎഫ്‌ അധികൃതർ പെൻഷൻ നിഷേധിച്ചതിനെത്തുടർന്ന്‌ കലൂരിലെ ഇപിഎഫ്‌ മേഖലാ ഓഫീസിലെത്തി വിഷംകഴിച്ച്‌ അർബുദബാധിതൻ ജീവനൊടുക്കിയ കേസിൽ അന്വേഷകസംഘം ഓഫീസ്‌ അധികൃതരുടെ മൊഴിയെടുത്തു.

നോർത്ത്‌ പൊലീസിന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം. ചാലക്കുടി പേരാമ്പ്ര പണിക്കവളപ്പിൽ പി കെ ശിവരാമനാ (68)ണ്‌ കഴിഞ്ഞദിവസം ജീവനൊടുക്കിയത്‌. ശിവരാമന്റെ ഇപിഎഫ്‌ അക്കൗണ്ടുമായി ബന്ധപ്പെട്ട രേഖകളും ശേഖരിച്ചു.

ശിവരാമൻ പെൻഷന്‌ അപേക്ഷിച്ചിരുന്നതായും ജനനവർഷത്തിലെ വ്യത്യാസം കാരണം ജനനസർട്ടിഫിക്കറ്റോ സ്‌കൂൾ രജിസ്‌റ്ററോ ഹാജരാക്കാൻ നിർദേശിച്ചിരുന്നതായും ഉദ്യോഗസ്ഥർ മൊഴി നൽകി. രേഖകൾ ഹാജരാക്കിയില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

അന്വേഷകസംഘം കുടുംബാംഗങ്ങളുടെയും മൊഴിയെടുക്കും. ചൊവ്വാഴ്‌ചയാണ്‌ ശിവരാമൻ ഇപിഎഫ്‌ ഓഫീസിലെത്തി വിഷം കഴിച്ചത്‌. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധൻ പുലർച്ചെ മരിച്ചു.

പേരാമ്പ്ര അപ്പോളോ ടയേഴ്‌സിലെ കരാർ തൊഴിലാളിയായിരുന്നു. 80,000 രൂപയാണ്‌ ഇപിഎഫ്‌ ആനുകൂല്യമായി കിട്ടാനുണ്ടായിരുന്നത്‌.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/183213/in-the-case-where-a-cancer-patient-committed-suicide-by-taking-poison-the-investigating-team-took-the-statement-of-the-office-officials)