---
title: "#ganja- റെയിൽവേ പൊലീസ് ഏല്പിച്ച കഞ്ചാവ് കേസ് പ്രതികൾ എക്സൈസ് കമ്മിഷണർ ഓഫിസിൽനിന്ന് ചാടി"
english_title: "The accused in the ganja case handed over by the railway police jumped from the Excise Commissioner's office"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/182744/the-accused-in-the-ganja-case-handed-over-by-the-railway-police-jumped-from-the-excise-commissioners-office"
published_at: "2024-02-07T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c36be104b2e_gancha.jpg"
keywords: []
---

# #ganja- റെയിൽവേ പൊലീസ് ഏല്പിച്ച കഞ്ചാവ് കേസ് പ്രതികൾ എക്സൈസ് കമ്മിഷണർ ഓഫിസിൽനിന്ന് ചാടി

> **Lead Summary:** **കൊച്ചി.... **റെയിൽവേ പൊലീസ് ഏല്പിച്ച കഞ്ചാവ് കേസ് പ്രതികൾ എക്സൈസ് കമ്മിഷണർ ഓഫിസിൽനിന്ന് ചാടി.സൗത്ത് റെയിൽവേ പൊലീസ് കഞ്ചാവുമായി പിടികൂടി എക്സൈസിനു കൈമാറിയ രണ്ടു പ്രതികൾ ആണ് കസ്റ്റഡിയിൽനിന്നു ചാടിപ്പോയത്.

## Article Content

**കൊച്ചി.... **റെയിൽവേ പൊലീസ് ഏല്പിച്ച കഞ്ചാവ് കേസ് പ്രതികൾ എക്സൈസ് കമ്മിഷണർ ഓഫിസിൽനിന്ന് ചാടി.സൗത്ത് റെയിൽവേ പൊലീസ് കഞ്ചാവുമായി പിടികൂടി എക്സൈസിനു കൈമാറിയ രണ്ടു പ്രതികൾ ആണ് കസ്റ്റഡിയിൽനിന്നു ചാടിപ്പോയത്.

ഇന്നലെ വൈകിട്ട് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽനിന്ന് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്ത രണ്ടു പേരാണ് ഇന്നു രാവിലെ എക്സൈസ് കമ്മിഷണർ ഓഫിസിൽനിന്ന് ചാടിപ്പോയത്. ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ ഊര്‍ജിതപ്പെടുത്തിയെന്ന് അധികൃതർ അറിയിച്ചു. കൊല്ലം ഇരവിപുരം പെരുമാതുളി നൗഷാദിന്റെ മകൻ സയിദലി (22), കൊല്ലം തട്ടമല വടക്കേപാലുവള സുധീറിന്റെ മകൻ യാസീൻ (21) എന്നിവരെ ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ 3.240 കിലോഗ്രാം കഞ്ചാവുമായി റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ് പിടികൂടുകയായിരുന്നു. ഷാലിമാർ – തിരുവനന്തപുരം ട്രെയിൻ പ്ലാറ്റ്‍ഫോമിൽ വന്നതിന്റെ പിന്നാലെ രണ്ടു പേർ പുറത്തു ബാഗും തൂക്കി സംശയാസ്പദമായ രീതിയിൽ നടക്കുന്നത് കണ്ടാണ് റെയിൽവേ സുരക്ഷാ സേന പരിശോധിച്ചത്. തുടർന്ന് കഞ്ചാവ് കണ്ടെത്തുകയായിരുന്നു എന്ന് എറണാകുളം എക്സൈസ് റേഞ്ചിന്റെ എഫ്ഐആറില്‍ പറയുന്നു

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/182744/the-accused-in-the-ganja-case-handed-over-by-the-railway-police-jumped-from-the-excise-commissioners-office)