---
title: "#metro | മെട്രോ നിറങ്ങളിൽ  ഗ്രാഫിറ്റി ഒരുക്കി  ജർമൻ ചിത്രകാരൻ"
english_title: "The #German #painter #prepared #graffiti in #metro #colors"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/181644/the-german-painter-prepared-graffiti-in-metro-colors"
published_at: "2024-02-02T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bcf32a7a9d1_jarmen.jpg"
keywords: []
---

# #metro | മെട്രോ നിറങ്ങളിൽ  ഗ്രാഫിറ്റി ഒരുക്കി  ജർമൻ ചിത്രകാരൻ

> **Lead Summary:** **കൊച്ചി : ** ലോകമാകെ സഞ്ചരിച്ച്‌ ഗ്രാഫിറ്റി ഒരുക്കുന്ന ജർമൻകാരൻ പീറ്റർ ക്ലാർ കൊച്ചി മെട്രോയ്‌ക്കായി ജോസ് ജങ്‌ഷനിലെ ഓപ്പൺ എയർ തിയറ്ററിൽ ഗ്രാഫിറ്റി വരച്ചു.

## Article Content

**കൊച്ചി : ** ലോകമാകെ സഞ്ചരിച്ച്‌ ഗ്രാഫിറ്റി ഒരുക്കുന്ന ജർമൻകാരൻ പീറ്റർ ക്ലാർ കൊച്ചി മെട്രോയ്‌ക്കായി ജോസ് ജങ്‌ഷനിലെ ഓപ്പൺ എയർ തിയറ്ററിൽ ഗ്രാഫിറ്റി വരച്ചു.

ആറുദിവസമെടുത്താണ്‌ കൊച്ചി മെട്രോയുടെ ഓപ്പൺ എയർ തിയറ്ററിൽ മെട്രോയുടെ നിറങ്ങളിൽ പീറ്റർ ഗ്രാഫിറ്റിയൊരുക്കിയത്‌. ജർമനിയിൽനിന്നും മുംബൈയിൽനിന്നും കൊണ്ടുവന്ന ചായങ്ങൾ ഉപയോഗിച്ചായിരുന്ന രചന.

കൊച്ചി ഡിസൈൻ വീക്കിന്റെ ‘കളർ കൊച്ചി’ ക്യാമ്പയിനുമായി സഹകരിച്ചായിരുന്നു രചന. ജർമനിയിൽ കിച്ചൻ മാനേജരായി ജോലി ചെയ്യുന്ന പീറ്റർ, അവിടെ ശീതകാലമാകുമ്പോഴാണ്‌ കലയുടെ പ്രചാരണാർഥം വിവിധ രാജ്യങ്ങളിലൂടെ യാത്രചെയ്യുന്നത്‌. അടുത്ത യാത്ര നേപ്പാളിലേക്കാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/181644/the-german-painter-prepared-graffiti-in-metro-colors)