---
title: "#Kaniv | ജില്ലയിലെ 167–-ാംവീട് ; കനിവ് ഭവനത്തിന്റെ താക്കോല്‍ കൈമാറി"
english_title: "167th #house in the #district; #Kaniv #handed over the #house #key"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/181162/167th-house-in-the-district-kaniv-handed-over-the-house-key"
published_at: "2024-02-01T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bb2eba39b9d_kaniv.jpg"
keywords: []
---

# #Kaniv | ജില്ലയിലെ 167–-ാംവീട് ; കനിവ് ഭവനത്തിന്റെ താക്കോല്‍ കൈമാറി

> **Lead Summary:** കവളങ്ങാട് : സിപിഐ എം കവളങ്ങാട് ലോക്കൽ കമ്മിറ്റി നിർമിച്ചുനൽകിയ കനിവ് ഭവനത്തിന്റെ താക്കോൽ സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ കൈമാറി.

## Article Content

കവളങ്ങാട് : സിപിഐ എം കവളങ്ങാട് ലോക്കൽ കമ്മിറ്റി നിർമിച്ചുനൽകിയ കനിവ് ഭവനത്തിന്റെ താക്കോൽ സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ കൈമാറി.

ജില്ലയിൽ സിപിഐ എം നിർമിച്ചുനൽകുന്ന 167–-ാംവീടാണിത്. നെല്ലിമറ്റം നെല്ലിക്കുന്നേൽ ലാൽ പോളിനാണ് വീട് കൈമാറിയത്. കവളങ്ങാട് ഏരിയയിൽ സിപിഐ എം നൽകുന്ന എട്ടാമത്തെ വീടാണിത്‌. ചടങ്ങിൽ സിപിഐ എം ലോക്കൽ സെക്രട്ടറി ജോയി പി മാത്യു അധ്യക്ഷനായി.

ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ആർ അനിൽകുമാർ, ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്, പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു,

കവളങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ് യാസർ മുഹമ്മദ്, ഊന്നുകൽ സഹകരണ ബാങ്ക് പ്രസിഡന്റ് എം എസ് പൗലോസ്, ഏരിയ കമ്മിറ്റി അംഗം ഷിബു പടപ്പറമ്പത്ത്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എ കെ സാബു, അഷ്‌കർ കരീം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/181162/167th-house-in-the-district-kaniv-handed-over-the-house-key)