---
title: " #complaint | റോബിൻ ബസ് നടത്തിപ്പുകാരൻ കൊല്ലുമെന്ന് ഭീഷണപ്പെടുത്തിയെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരാതി നൽകി"
english_title: "#Officials of the #motor #vehicle #department filed a #complaint that the #Robinbus operator had #threatened to kill him"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/181043/officials-of-the-motor-vehicle-department-filed-a-complaint-that-the-robinbus-operator-had-threatened-to-kill-him"
published_at: "2024-01-31T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ba576966140_robin.jpg"
keywords: []
---

#  #complaint | റോബിൻ ബസ് നടത്തിപ്പുകാരൻ കൊല്ലുമെന്ന് ഭീഷണപ്പെടുത്തിയെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരാതി നൽകി

> **Lead Summary:** പത്തനംതിട്ട : റോബിൻ ബസ് നടത്തിപ്പുകാരൻ ഗിരീഷ് കൊല്ലുമെന്ന് ഭീഷണപ്പെടുത്തിയെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരാതി നൽകി.

## Article Content

പത്തനംതിട്ട : റോബിൻ ബസ് നടത്തിപ്പുകാരൻ ഗിരീഷ് കൊല്ലുമെന്ന് ഭീഷണപ്പെടുത്തിയെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരാതി നൽകി.

എഎംവിഐമാരായ രണ്ട് പേരാണ് ഗിരീഷിനെതിരെ പത്തനംതിട്ട എസ്പിക്ക് പരാതി നൽകിയത്. ബസ് പരിശോധിക്കുന്നതിനിടയിൽ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. നിരന്തരം നിയമലംഘനം നടത്തിയ റോബിൻ ബസിനെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തിരുന്നു.

എന്നാൽ ഇതു വ്യാജ ആരോപണമാണെന്നവ് ഗിരീഷ് പറഞ്ഞു. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനം സ്റ്റേജ് കാര്യേജായി ഉപയോഗിച്ചതോടെയാണ് മോട്ടോർ വാഹന വകുപ്പ് റോബിൻ ബസിനെതിരെ നടപടിയെടുത്തത്. നിലവിൽ കെഎസ്ആർടിസിക്ക് മാത്രമാണ് ഇത്തരത്തിൽ സ്‌റ്റേജ് കാര്യേജിനുള്ള അനുമതിയുള്ളത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/181043/officials-of-the-motor-vehicle-department-filed-a-complaint-that-the-robinbus-operator-had-threatened-to-kill-him)