---
title: "#theft | മോ​ഷ​ണശ്ര​മ​ത്തി​നി​ടെ​ വീ​ട്ട​മ്മ​യെ ക​ഴു​ത്തു ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം"
english_title: "#Attempt to #kill #housewife by #strangulation #during #robbery #attempt"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/180677/attempt-to-kill-housewife-by-strangulation-during-robbery-attempt"
published_at: "2024-01-30T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b8a500077ea_police.jpg"
keywords: []
---

# #theft | മോ​ഷ​ണശ്ര​മ​ത്തി​നി​ടെ​ വീ​ട്ട​മ്മ​യെ ക​ഴു​ത്തു ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം

> **Lead Summary:** **തൃ​ക്ക​രി​പ്പൂ​ർ: ** മോ​ഷ​ണശ്ര​മ​ത്തി​നി​ടെ​ വീ​ട്ട​മ്മ​യെ ക​ഴു​ത്തു ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം. വെ​ള്ളാ​പ്പ് കാ​വി​ല്യാ​ട്ട് അ​ഞ്ചി​ല്ല​ത്ത് ഹൗ​സി​ൽ എ.​ജി. ഫ​ഫ്സ​ത്ത് ആ​ണ് ആക്ര​മ​ണത്തി​നി​ര​യാ​യ​ത്.ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വം.

## Article Content

**തൃ​ക്ക​രി​പ്പൂ​ർ: ** മോ​ഷ​ണശ്ര​മ​ത്തി​നി​ടെ​ വീ​ട്ട​മ്മ​യെ ക​ഴു​ത്തു ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം. വെ​ള്ളാ​പ്പ് കാ​വി​ല്യാ​ട്ട് അ​ഞ്ചി​ല്ല​ത്ത് ഹൗ​സി​ൽ എ.​ജി. ഫ​ഫ്സ​ത്ത് ആ​ണ് ആക്ര​മ​ണത്തി​നി​ര​യാ​യ​ത്.ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വം.

വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​ക​ൻ പ​ള്ളി​യി​ൽപോ​യ സ​മ​യ​ത്താ​ണ് അ​ക്ര​മി അ​ക​ത്തു​ക​ട​ന്ന​ത്. മ​ക​ൻ വേ​ഗ​ത്തി​ൽ തി​രി​കെ എ​ത്തു​മെന്ന​തി​നാ​ൽ ക​ത​ക് ചാ​​രി​യ നി​ല​യി​ലാ​യി​രു​ന്നു.

നീ​ണ്ടു​മെ​ലി​ഞ്ഞ യു​വാ​വാ​ണ് അ​ക്ര​മി. ഇയാൾ ഷ​ർ​ട്ട് ധ​രി​ച്ചി​രു​ന്നി​ല്ല. ക​ഴു​ത്തി​ൽ പി​ടി​മു​റു​ക്കി​യ അ​ക്രമി മൂ​ക്കും വാ​യും പൊ​ത്തിപ്പി​ടി​ച്ച​താ​യി വീ​ട്ട​മ്മ പ​റ​ഞ്ഞു. അ​ക്ര​മി​യു​ടെ കൈ​യി​ൽ ക​ടി​ച്ച​പ്പോ​ൾ പി​ടി അ​യ​ഞ്ഞ​പ്പോ​ഴാ​ണ് നി​ല​വി​ളി​ച്ച​ത്.

ശ​ബ്ദംകേ​ട്ട് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മൂ​ത്ത സ​ഹോ​ദ​രി എ​ത്തി​യ​തോ​ടെ അ​ക്ര​മി ശ്ര​മം ഉ​പേ​ക്ഷി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​യു​ടേ​ടേ​തെ​ന്ന് ക​രു​തു​ന്ന ഒ​രു സ്റ്റീ​ൽ വ​ള സം​ഭ​വ സ്ഥ​ല​ത്ത് നി​ന്ന് കി​ട്ടി​യി​ട്ടു​ണ്ട്. വീ​ട്ട​മ്മ​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/180677/attempt-to-kill-housewife-by-strangulation-during-robbery-attempt)