---
title: " #arrested | സംഗീതം പഠിക്കാനെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ"
english_title: "#Former #panchayat #president #arrested in case of #molesting #youngwoman who came to #study #music"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/180498/former-panchayat-president-arrested-in-case-of-molesting-youngwoman-who-came-to-study-music"
published_at: "2024-01-29T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b7af4d94d6e_rape.jpg"
keywords: []
---

#  #arrested | സംഗീതം പഠിക്കാനെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ

> **Lead Summary:** കൊച്ചി: സംഗീതം പഠിക്കാനെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ. 

## Article Content

കൊച്ചി: സംഗീതം പഠിക്കാനെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ. 

വൈപ്പിൻ എളങ്കുന്നപ്പുഴ പഞ്ചായത്ത് മുൻ പ്രസിഡന്റ് കൊട്ടിക്കത്തറ കെ.കെ.ഉണ്ണികൃഷ്ണനാണ് (61) അറസ്റ്റിലായത്. കോൺഗ്രസ് വിമതനായി മത്സരിച്ച് പഞ്ചായത്ത് അംഗമായ ഉണ്ണികൃഷ്ണൻ കോൺഗ്രസ് പിന്തുണയോടെയാണ് പ്രസിഡന്റായത്.

ജനുവരി 21–നായിരുന്നു കേസിനാസ്പദമായ സംഭവം. സംഗീതാധ്യാപകൻ കൂടിയായ പ്രതി മാലിപ്പുറം വളപ്പിൽ സോപാനം എന്ന സംഗീത വിദ്യാലയം നടത്തുന്നുണ്ട്.

സംഗീതം പഠിക്കാനെത്തിയ അവിവാഹിതയായ 26 വയസ്സുകാരിയെ ഉണ്ണികൃഷ്ണൻ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. യുവതിയുടെ മാതാവ് ഞാറയ്ക്കൽ പൊലീസിൽ നൽകിയ പരാതിയിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

ഇതിനു പിന്നാലെയാണ് കേസെടുത്തതും അറസ്റ്റ് രേഖപ്പെടുത്തിയതും. പ്രതിയെ കോടതിയിൽ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/180498/former-panchayat-president-arrested-in-case-of-molesting-youngwoman-who-came-to-study-music)