---
title: "#cobrafound |സ്കൂൾ ക്ലാസ് മുറിക്കകത്ത് മൂർഖൻ പാമ്പ് "
english_title: "#Cobra inside the #school #classroom"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/180402/cobra-inside-the-school-classroom"
published_at: "2024-01-29T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b75f9329c38_cobra.jpg"
keywords: []
---

# #cobrafound |സ്കൂൾ ക്ലാസ് മുറിക്കകത്ത് മൂർഖൻ പാമ്പ് 

> **Lead Summary:** കു​മ്പ​ള: കു​മ്പ​ള​യി​ൽ സ്കൂ​ൾ ക്ലാ​സ് മു​റി​ക്ക​ക​ത്ത് മൂ​ർ​ഖ​ൻ പാ​മ്പ്. കു​മ്പ​ള പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡ് ഉ​ജാ​ർ ഉ​ളു​വാവാ​ർ ജി.​ബി.​എ​ൽ.​പി​എ​സി​ൽ ആ​ണ് ക​ഴി​ഞ്ഞ​യാ​ഴ്ച ക്ലാ​സ് മു​റി​യി​ൽ മൂ​ർ​ഖ​ൻ പാ​മ്പ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

## Article Content

കു​മ്പ​ള: കു​മ്പ​ള​യി​ൽ സ്കൂ​ൾ ക്ലാ​സ് മു​റി​ക്ക​ക​ത്ത് മൂ​ർ​ഖ​ൻ പാ​മ്പ്. കു​മ്പ​ള പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡ് ഉ​ജാ​ർ ഉ​ളു​വാവാ​ർ ജി.​ബി.​എ​ൽ.​പി​എ​സി​ൽ ആ​ണ് ക​ഴി​ഞ്ഞ​യാ​ഴ്ച ക്ലാ​സ് മു​റി​യി​ൽ മൂ​ർ​ഖ​ൻ പാ​മ്പ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

സ്കൂ​ളി​ൽ പു​തു​താ​യി നി​യ​മ​നം ല​ഭി​ച്ച തി​രു​വ​ന​ന്ത​പു​ര​ത്തു​കാ​ര​നാ​യ അ​ധ്യാ​പ​ക​ൻ ക്ലാ​സ് മു​റി​യി​ലി​രു​ന്ന് ക​മ്പ്യൂ​ട്ട​റി​ൽ ജോ​ലി​ക​ൾ ചെ​യ്തു​കൊ​ണ്ടി​രി​ക്കെ​യാ​ണ് വാ​തി​ലി​ന് പി​റ​കി​ൽ പത്തി വി​ട​ർ​ത്തി നി​ൽ​ക്കു​ന്ന പാ​മ്പി​നെ ക​ണ്ട​ത്. പി​ന്നീ​ട് പാ​മ്പ് മു​റി​യി​ൽ​നി​ന്നും ഇ​റ​ങ്ങി മ​റ​ഞ്ഞു.

അ​ധ്യാ​പ​ക​ൻ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു വ്യാ​പ​ക തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​തി​ന​കം നി​ര​വ​ധി​ത​വ​ണ സ്കൂ​ൾ കോ​മ്പൗ​ണ്ടി​നു​ള്ളി​ൽ മൂ​ർ​ഖ​ൻ പാ​മ്പി​നെ ക​ണ്ട​താ​യി അ​ധ്യാ​പ​ക​രും പ​രി​സ​ര​വാ​സി​ക​ളും പ​റ​യു​ന്നു.

എ​ന്നാ​ൽ, ഇ​താ​ദ്യ​മാ​യാ​ണ് മു​റി​ക്ക​ക​ത്ത് പാ​മ്പി​നെ കാ​ണു​ന്ന​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം അ​ധ്യാ​പ​ക​രോ​ട് നേ​ര​ത്തെ സ്കൂ​ളി​ൽ എ​ത്താ​നും ക്ലാ​സ് മു​​റിക​ൾ പ​രി​ശോ​ധി​ച്ച​തി​നു​ശേ​ഷം മാ​ത്രം കു​ട്ടി​ക​ളെ ക്ലാ​സി​ന​ക​ത്തേ​ക്ക് ക​യ​റ്റി​വി​ടാ​നും ഹെ​ഡ്മി​സ്ട്ര​സ് നി​ർ​ദേ​ശി​ച്ച​താ​യാ​ണ് വി​വ​രം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/180402/cobra-inside-the-school-classroom)