---
title: "#accident | മൂവാറ്റുപുഴയില്‍ ലോറിയും ഒമ്നി വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണന്ത്യം"
english_title: "In #Muvatupuzha, a #lorry and #omni van #collided with a #youngman"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/180377/in-muvatupuzha-a-lorry-and-omni-van-collided-with-a-youngman"
published_at: "2024-01-29T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b7547cdd346_van.jpg"
keywords: []
---

# #accident | മൂവാറ്റുപുഴയില്‍ ലോറിയും ഒമ്നി വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണന്ത്യം

> **Lead Summary:** മൂവാറ്റുപുഴ : ലോറിയും ഒമ്നി വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണന്ത്യം. ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് അടൂപറമ്പ് മൂഹിയുദ്ധീൻ ജുമാ മസ്ജിദിനു മുന്നിൽ അപകടം നടന്നത്.

## Article Content

മൂവാറ്റുപുഴ : ലോറിയും ഒമ്നി വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണന്ത്യം. ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് അടൂപറമ്പ് മൂഹിയുദ്ധീൻ ജുമാ മസ്ജിദിനു മുന്നിൽ അപകടം നടന്നത്.

ചരക്കുമായി മുവാറ്റുപുഴയിൽ നിന്ന് പോകുകയായിരുന്ന ലോറിയും പത്രക്കെട്ടെടുക്കാൻ മുവാറ്റുപുഴയിലേക്ക് വരികയായിരുന്ന ഒമ്നി വാനും കൂട്ടിയിടിച്ചാണ് അപകടം.

അപകടത്തിൽ ഒമ്നിയിൽ സഞ്ചരിച്ചിരുന്ന കരിങ്കുന്നം തെരുവകാട്ടിൽ പയസിന്റെ മകൻ ജോസഫ് പയസ് (കുഞ്ഞായി, 21) മരണപെട്ടു. അപകടത്തിൽ വാൻ പൂർണമായും തകർന്നു. ലോറി ഡ്രൈവർ പരിക്കുകളോടെ രക്ഷപെട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/180377/in-muvatupuzha-a-lorry-and-omni-van-collided-with-a-youngman)