---
title: "#Kochi | നഗരസഭയുടെ ഉടമസ്ഥതയിൽ സംസ്ഥാനത്താദ്യം;കളിയാരവത്തിന്‌ കാതോർത്ത്‌  കൊച്ചിയുടെ ടിപ്‌ ടോപ് ടർഫ്‌"
english_title: "#Kochi's #TipTop Turf is the #first in the #state to be #owned by the #Municipal #Corporation"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/179579/kochis-tiptop-turf-is-the-first-in-the-state-to-be-owned-by-the-municipal-corporation"
published_at: "2024-01-26T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b332b923fbf_kochi.jpg"
keywords: []
---

# #Kochi | നഗരസഭയുടെ ഉടമസ്ഥതയിൽ സംസ്ഥാനത്താദ്യം;കളിയാരവത്തിന്‌ കാതോർത്ത്‌  കൊച്ചിയുടെ ടിപ്‌ ടോപ് ടർഫ്‌

> **Lead Summary:** **കൊച്ചി :** പറഞ്ഞാൽ വിശ്വസിക്കില്ല, നാലഞ്ചുവർഷമായി മാലിന്യക്കൂമ്പാരമായി ദുർഗന്ധം വമിച്ച്‌ വഴിയാത്രപോലും അസാധ്യമായിരുന്ന ചുള്ളിക്കലെ ടിപ്‌ ടോപ് അസീസ്‌ മൈതാനമാണ്‌ ഇക്കാണുന്നതെന്ന്‌.

## Article Content

**കൊച്ചി :** പറഞ്ഞാൽ വിശ്വസിക്കില്ല, നാലഞ്ചുവർഷമായി മാലിന്യക്കൂമ്പാരമായി ദുർഗന്ധം വമിച്ച്‌ വഴിയാത്രപോലും അസാധ്യമായിരുന്ന ചുള്ളിക്കലെ ടിപ്‌ ടോപ് അസീസ്‌ മൈതാനമാണ്‌ ഇക്കാണുന്നതെന്ന്‌.

അവിടെ ഇപ്പോൾ ഫ്ലഡ്‌ലൈറ്റിന്റെ വെള്ളിവെളിച്ചത്തിൽ തിളങ്ങിനിൽക്കുന്നത്‌ വൈകാതെ കളിയാരവമുയരാൻ പോകുന്ന ഒന്നാംകിട ഫുട്‌ബോൾ ടർഫാണ്‌. സംസ്ഥാനത്ത്‌ ആദ്യമായാണ്‌ ഇത്തരമൊന്ന്‌ ഒരു നഗരസഭ പണം മുടക്കി നിർമിക്കുന്നത്‌. തീർന്നില്ല.

ടർഫിനോട്‌ ചേർന്നുതന്നെ മനോഹരമായ പാർക്ക്‌, വയോജനങ്ങൾക്കായി ബാഡ്‌മിന്റൺ കോർട്ടുള്ള പകൽവീട്‌, ഓപ്പൺ ജിം, അങ്കണവാടി എന്നിവയും ആറേക്കർവരുന്ന പൊതു ഇടത്തെ ടിപ്‌ ടോപ്പാക്കിയിരിക്കുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/179579/kochis-tiptop-turf-is-the-first-in-the-state-to-be-owned-by-the-municipal-corporation)