---
title: "#inaugurated | കുട്ടികള്‍ക്ക് കളിക്കാന്‍ ഒരിടം: ജനറൽ ആശുപത്രിയിൽ "പൂമ്പാറ്റ' ഉദ്‌ഘാടനം ഇന്ന്‌  "
english_title: "A #place for #children to #play: "
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/179575/a-place-for-children-to-play-poompata-inaugurated-today-at-general-hospital"
published_at: "2024-01-26T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b3306e5dd4a_butter.jpg"
keywords: []
---

# #inaugurated | കുട്ടികള്‍ക്ക് കളിക്കാന്‍ ഒരിടം: ജനറൽ ആശുപത്രിയിൽ "പൂമ്പാറ്റ' ഉദ്‌ഘാടനം ഇന്ന്‌  

> **Lead Summary:** > **കൊച്ചി :** എറണാകുളം ജനറൽ ആശുപത്രിയിൽ എത്തുന്ന കുട്ടികൾക്കായുള്ള വിനോദകേന്ദ്രം "പൂമ്പാറ്റ' വെള്ളിയാഴ്‌ച തുറക്കും.

## Article Content

> **കൊച്ചി :** എറണാകുളം ജനറൽ ആശുപത്രിയിൽ എത്തുന്ന കുട്ടികൾക്കായുള്ള വിനോദകേന്ദ്രം "പൂമ്പാറ്റ' വെള്ളിയാഴ്‌ച തുറക്കും.

പകൽ 2.30ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ്‌ കെട്ടിടം ഉദ്‌ഘാടനം ചെയ്യും. ഷിപ്‌യാർഡിന്റെ സിഎസ്‌ആർ ഫണ്ട്‌ ഉപയോഗിച്ചാണ്‌ കെട്ടിടം നിർമിച്ചത്‌. കുട്ടികൾക്കായി ഊഞ്ഞാലും സീസോയും കംപ്യൂട്ടർ ​ഗെയിമും ഒരുക്കിയിട്ടുണ്ട്‌.

ആശുപത്രിവളപ്പിൽ ഉപയോഗശൂന്യമായി കിടന്ന കെട്ടിടം കൊച്ചിൻ ഷിപ്‌യാർഡിന്റെ സാമൂഹ്യപ്രതിബദ്ധതാ ഫണ്ടിൽനിന്ന് 15 ലക്ഷം രൂപ ചെലവഴിച്ചാണ്‌ പുതുക്കിപ്പണിതത്‌.

കുട്ടികളുടെ മാനസികവും ബൗദ്ധികവുമായ വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്ന ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രത്തിന്റെ (ഡിഇഐസി) ഓഫീസും പൂമ്പാറ്റക്കെട്ടിടത്തിനു സമീപത്തേക്ക്‌ മാറ്റിസ്ഥാപിക്കും.

കേന്ദ്രത്തിൽ ചികിത്സ തേടി എത്തുന്ന കുട്ടികൾക്കും ജനറൽ ആശുപത്രിയിൽ എത്തുന്ന മറ്റു കുട്ടികൾക്കും പൂമ്പാറ്റയിലെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനാകുമെന്ന്‌ ആശുപത്രി സൂപ്രണ്ട്‌ ഡോ. ആർ ഷാഹിർഷാ പറഞ്ഞു.

പുതിയ പ്രസവമുറി സമുച്ചയം, രണ്ടാമത്തെ മെഡിക്കൽ ഐസിയു, സ്പെഷ്യാലിറ്റി ഒപി എക്സ്റ്റൻഷൻ, ഒപി രജിസ്ട്രേഷൻ കൗണ്ടർ ആൻഡ്‌ വെയിറ്റിങ്‌ ഏരിയ, അനുഗാമി പാലിയേറ്റീവ് കെയർ പദ്ധതി, ഇൻഷുറൻസ് ഡെസ്ക്, ബേൺസ് യൂണിറ്റ്, മെഡിക്കൽ ഐസിയു, ലേബർ റൂം കോംപ്ലക്സ്, വെബ്സൈറ്റ് തുടങ്ങിയവയും ഇതിനൊപ്പം ഉദ്‌ഘാടനം ചെയ്യുന്നുണ്ട്‌.

എംപി ഫണ്ട്, എംഎൽഎ ഫണ്ട്, സിഎസ്‌ആർ ഫണ്ട്, എച്ച്‌ഡിഎസ്‌, കാസ്‌പ്‌ ഫണ്ട് തുടങ്ങി വിവിധ ഫണ്ടുകൾ ഉപയോഗിച്ചാണ് പദ്ധതികൾ യാഥാർഥ്യമാക്കിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/179575/a-place-for-children-to-play-poompata-inaugurated-today-at-general-hospital)