---
title: "#strike | പ്രതിപക്ഷ സംഘടനകൾ നടത്തിയ പണിമുടക്ക് ജില്ലയിലെ സർക്കാർ ജീവനക്കാരും അധ്യാപകരും തള്ളി"
english_title: "#Government #employees and #teachers of the #district #rejected the #strike by the #opposition #organizations"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/179372/government-employees-and-teachers-of-the-district-rejected-the-strike-by-the-opposition-organizations"
published_at: "2024-01-25T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b20ee0b0a4f_dstrike.jpg"
keywords: []
---

# #strike | പ്രതിപക്ഷ സംഘടനകൾ നടത്തിയ പണിമുടക്ക് ജില്ലയിലെ സർക്കാർ ജീവനക്കാരും അധ്യാപകരും തള്ളി

> **Lead Summary:** **കൊച്ചി : ** രാഷ്ട്രീയപ്രേരിതമായി പ്രതിപക്ഷ സംഘടനകൾ നടത്തിയ പണിമുടക്ക് ജില്ലയിലെ സർക്കാർ ജീവനക്കാരും അധ്യാപകരും തള്ളി.

## Article Content

**കൊച്ചി : ** രാഷ്ട്രീയപ്രേരിതമായി പ്രതിപക്ഷ സംഘടനകൾ നടത്തിയ പണിമുടക്ക് ജില്ലയിലെ സർക്കാർ ജീവനക്കാരും അധ്യാപകരും തള്ളി.

ഒരുശതമാനത്തിൽ താഴെ ജീവനക്കാരും അധ്യാപകരുമാണ് സമരത്തിനിറങ്ങിയത്‌. സർക്കാർ ഓഫീസുകളിൽ ഭൂരിഭാഗം ജീവനക്കാരും ജോലിക്ക് ഹാജരായി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പതിവുരീതിയിൽ പ്രവർത്തിച്ചു. ഭരണകേന്ദ്രമായ കാക്കനാട് സിവിൽ സ്റ്റേഷനിലും ജീവനക്കാർ പണിമുടക്കിനോട് സഹകരിച്ചില്ല.

കോൺഗ്രസിന്റെയും ബിജെപിയുടെയും ആഹ്വാനപ്രകാരം നടന്ന പണിമുടക്കിനോട് നിസ്സഹകരിച്ച ജീവനക്കാരുടെയും അധ്യാപകരുടെയും നിലപാട് സിവിൽ സർവീസിനെ സംരക്ഷിക്കുന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിനുള്ള പിന്തുണയാണെന്ന് ആക്‌ഷൻ കൗൺസിലും സമരസമിതിയും പ്രസ്‌താവനയിൽ പറഞ്ഞു.

പണിമുടക്ക് പരാജയപ്പെടുത്തിയ സിവിൽ സർവീസ് സമൂഹത്തെ ആക്‌ഷൻ കൗൺസിലും സമരസമിതിയും അഭിവാദ്യം ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/179372/government-employees-and-teachers-of-the-district-rejected-the-strike-by-the-opposition-organizations)