---
title: "#CPI M | കിഴക്കേക്കര മണിയങ്കുളം ഭാഗത്ത് നിർമാണം പൂർത്തിയാക്കണം: സിപിഐ എം"
english_title: "#Construction should be #completed in #Maniyangulam on the #eastern #side: CPI M"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/179289/construction-should-be-completed-in-maniyangulam-on-the-eastern-side-cpi-m"
published_at: "2024-01-25T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b1df4ed29e8_road.jpg"
keywords: []
---

# #CPI M | കിഴക്കേക്കര മണിയങ്കുളം ഭാഗത്ത് നിർമാണം പൂർത്തിയാക്കണം: സിപിഐ എം

> **Lead Summary:** **മൂവാറ്റുപുഴ :** മൂവാറ്റുപുഴ–-തേനി റോഡ് നവീകരണത്തിന്റെ ഭാഗമായി കിഴക്കേക്കര മണിയങ്കുളം ഭാഗത്ത് നിർത്തിവച്ച റോഡ് നിർമാണം പുനരാരംഭിക്കണമെന്ന്‌ സിപിഐ എം മൂവാറ്റുപുഴ സൗത്ത് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**മൂവാറ്റുപുഴ :** മൂവാറ്റുപുഴ–-തേനി റോഡ് നവീകരണത്തിന്റെ ഭാഗമായി കിഴക്കേക്കര മണിയങ്കുളം ഭാഗത്ത് നിർത്തിവച്ച റോഡ് നിർമാണം പുനരാരംഭിക്കണമെന്ന്‌ സിപിഐ എം മൂവാറ്റുപുഴ സൗത്ത് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

കെഎസ്ടിപി എക്സിക്യൂട്ടീവ് എൻജിനിയർ ഷിജി കരുണാകരനുമായി നേതാക്കൾ ചർച്ച നടത്തി. അഞ്ചുകിലോമീറ്റർ ദൂരമാണ്‌ നിർമാണം പൂർത്തിയാക്കാനുള്ളത്. കരാർ കമ്പനി നിർമാണസാമഗ്രികളുമായി മറ്റൊരു സ്ഥലത്തേക്ക് മാറി.

നൂറുകണക്കിന് ആളുകൾ ദിവസവും യാത്രചെയ്യുന്ന റോഡിലെ നിർമാണം പൂർത്തിയാകാത്തതിനാൽ ജനങ്ങൾ ദുരിതത്തിലാണ്. പൊടിശല്യവും രൂക്ഷമാണ്‌. മണിയംകുളം കവലയിൽ കോൺക്രീറ്റുചെയ്ത ഭാഗത്ത് നിൽക്കുന്ന കമ്പികൾ അപകടഭീതിയുണ്ടാക്കുന്നു.

കഴിഞ്ഞദിവസം ഇരുചക്ര വാഹനത്തിലെത്തിയ സ്ത്രീ അപകടത്തിൽപ്പെട്ടിരുന്നു. സിപിഐ എം ഏരിയ കമ്മിറ്റി അംഗം സജി ജോർജ്, ലോക്കൽ സെക്രട്ടറി പി എം ഇബ്രാഹിം, ഫെബിൻ പി മൂസ, എൻ ജി ലാലു, സി എസ് നിസാർ, അലികുഞ്ഞ് ലബ്ബ, എം ബി ദിനേശൻ എന്നിവരാണ് കെഎസ്ടിപി എഇയുമായി ചർച്ച നടത്തിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/179289/construction-should-be-completed-in-maniyangulam-on-the-eastern-side-cpi-m)