---
title: "#accident | റോഡിലെ ഓയിലിൽ തെന്നിവീണ് ബൈക്ക് യാത്രികരായ പിതാവിനും മകൾക്കും പരിക്ക്"
english_title: "#Biker #father and #daughter #injured after #slipping on oil on #road"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/179159/biker-father-and-daughter-injured-after-slipping-on-oil-on-road"
published_at: "2024-01-24T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b0e3ee13372_oil.jpg"
keywords: []
---

# #accident | റോഡിലെ ഓയിലിൽ തെന്നിവീണ് ബൈക്ക് യാത്രികരായ പിതാവിനും മകൾക്കും പരിക്ക്

> **Lead Summary:** അ​ങ്ക​മാ​ലി : ചെ​മ്പ​ന്നൂ​ർ പാ​ട​ശേ​ഖ​ര​ത്തി​ന് സ​മീ​പ​ത്തെ റോ​ഡി​ലെ കു​ത്ത​നെ​യു​ള്ള വ​ള​വി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന് ചോ​ർ​ന്ന ഓയി​ലി​ൽ തെ​ന്നി​വീ​ണ്​ ബൈ​ക്ക് യാ​ത്രി​ക​രാ​യ പി​താ​വി​നും മ​ക​ൾ​ക്കും പ​രി​ക്കേ​റ്റു.

## Article Content

അ​ങ്ക​മാ​ലി : ചെ​മ്പ​ന്നൂ​ർ പാ​ട​ശേ​ഖ​ര​ത്തി​ന് സ​മീ​പ​ത്തെ റോ​ഡി​ലെ കു​ത്ത​നെ​യു​ള്ള വ​ള​വി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന് ചോ​ർ​ന്ന ഓയി​ലി​ൽ തെ​ന്നി​വീ​ണ്​ ബൈ​ക്ക് യാ​ത്രി​ക​രാ​യ പി​താ​വി​നും മ​ക​ൾ​ക്കും പ​രി​ക്കേ​റ്റു.

അ​പ​ക​ട സ​മ​യ​ത്ത് റോ​ഡി​ൽ മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. കൈ​കാ​ലു​ക​ൾ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെയും അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച്​ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി. വി​വ​ര​മ​റി​ഞ്ഞ് അ​ങ്ക​മാ​ലി അ​ഗ്നി​ര​ക്ഷാ​സേ​ന സ്ഥ​ലത്തെ​ത്തി അ​പ​ക​ടാ​വ​സ്ഥ ഒ​ഴി​വാ​ക്കി.

ഗ്രേ​ഡ് അ​സി. സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ പി.​ബി. സു​നി, സീ​നി​യ​ർ ഫ​യ​ർ ഓ​ഫി​സ​ർ​മാ​രാ​യ വി.​കെ. ബി​നി​ൽ, എം.​എ​സ്. സൂ​ര​ജ്, കെ.​പി. ശ്രീ​ജി​ത്, ഹോം ​ഗാ​ർ​ഡ് ലി​ൻ​സോ പൗ​ലോ​സ് തു​ട​ങ്ങി​യ​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/179159/biker-father-and-daughter-injured-after-slipping-on-oil-on-road)