---
title: "#crime | എറണാകുളത്ത് ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതിക്കായി അന്വേഷണം ആരംഭിച്ച് പൊലീസ് "
english_title: "#Ernakulam #case of #husband #raping his wife; #Police have #started #investigation for the #suspect"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/178163/ernakulam-case-of-husband-raping-his-wife-police-have-started-investigation-for-the-suspect"
published_at: "2024-01-20T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ab5f719af06_police.jpg"
keywords: []
---

# #crime | എറണാകുളത്ത് ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതിക്കായി അന്വേഷണം ആരംഭിച്ച് പൊലീസ് 

> **Lead Summary:** കൊച്ചി: ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ആരംഭിച്ച് പൊലീസ് . 

## Article Content

കൊച്ചി: ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ആരംഭിച്ച് പൊലീസ് . 

മുരുകൻ എന്നയാളാണ് ഭാര്യ ഓമനയെ ആക്രമിച്ചത്. പരിക്കേറ്റ ഓമന സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് വൈകിട്ട് നാലു മണിയോടെ ആയിരുന്നു സംഭവം.

കുടുംബ പ്രശ്നത്തെ തുടർന്ന് മുരുകൻ കൈയിൽ കരുതിയിരുന്ന കൈക്കോടാലി ഉപയോഗിച്ച് ഓമനയുടെ തലയ്ക്ക് വെട്ടുകയായിരുന്നു.

മുരുകൻ സ്ഥിരമായി മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കുന്ന ആളാണെന്ന് നാട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/178163/ernakulam-case-of-husband-raping-his-wife-police-have-started-investigation-for-the-suspect)