---
title: "#Elangunnapuzha | എളങ്കുന്നപ്പുഴ ഗവ. ന്യൂ എൽപി സ്കൂളിന് ഒരുകോടി രൂപ ചെലവിൽ പുതിയ കെട്ടിടം"
english_title: "#Elangunnapuzha #Govt. A #new #building for New LP #School at a #cost of Rs"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/178157/elangunnapuzha-govt-a-new-building-for-new-lp-school-at-a-cost-of-rs"
published_at: "2024-01-20T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ab5d54b7309_school.jpg"
keywords: []
---

# #Elangunnapuzha | എളങ്കുന്നപ്പുഴ ഗവ. ന്യൂ എൽപി സ്കൂളിന് ഒരുകോടി രൂപ ചെലവിൽ പുതിയ കെട്ടിടം

> **Lead Summary:** വൈപ്പിൻ : എളങ്കുന്നപ്പുഴ ഗവ. ന്യൂ എൽപി സ്കൂളിന് ഒരുകോടി രൂപ ചെലവിൽ നിർമിച്ച പുതിയ മന്ദിരം കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

## Article Content

വൈപ്പിൻ : എളങ്കുന്നപ്പുഴ ഗവ. ന്യൂ എൽപി സ്കൂളിന് ഒരുകോടി രൂപ ചെലവിൽ നിർമിച്ച പുതിയ മന്ദിരം കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

എച്ച്എസ്എസ് വിഭാഗത്തിന് രണ്ടുകോടി രൂപ ചെലവില്‍ ഒരുക്കിയ കെട്ടിടം ഉദ്ഘാടനം ചെയ്തിരുന്നു. ഹൈസ്കൂളിന് കിഫ്ബി ഫണ്ടിൽ ഒരുകോടി രൂപയുടെ പുതിയ കെട്ടിടവും ഒരുങ്ങുന്നു.

എംഎൽഎയുടെ നിയോജകമണ്ഡലം ആസ്തിവികസന ഫണ്ടിലെ 90 ലക്ഷം രൂപയും പ്രത്യേക വികസന നിധിയിലെ 10 ലക്ഷം രൂപയും ഉപയോഗിച്ചാണ് ന്യൂ എൽപി സ്കൂളിന്റെ പുതിയ കെട്ടിടം നിർമിച്ചത്.

ഇരുനിലകളിലായി നിർമിച്ച കെട്ടിടത്തിന്റെ താഴെ നിലയിൽ നാലും മുകൾനിലയിൽ രണ്ടും മുറികളുണ്ട്. രണ്ടു ശുചിമുറികളും നിർമിച്ചു. പിടിഎ പ്രസിഡന്റ് മുരളി മോഹന്റെ ഓടക്കുഴൽ വാദനത്തോടെ ആരംഭിച്ച ഉദ്ഘാടനസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ് അധ്യക്ഷയായി.

ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനൽ മുഖ്യാതിഥിയായി. എഇഒ എം കെ ഷൈനാമോൾ, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ എച്ച് നൗഷാദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം സിനോജ് കുമാർ, ബ്ലോക്ക് അംഗങ്ങളായ ശ്യാമള ഷിബു, ജോസി വൈപ്പിൻ,

പഞ്ചായത്ത് അംഗം ബിന്ദു വേണു, കേരള മാരിടൈം ബോർഡ് അംഗം സുനിൽ ഹരീന്ദ്രൻ, പ്രിൻസിപ്പൽ ഇൻ ചാർജ് കെ എസ് ഷനോജ്കുമാർ, പ്രധാനാധ്യാപിക എൻ കെ സീന, എച്ച്എം ഇൻ ചാർജ് പി ആർ സജീവ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/178157/elangunnapuzha-govt-a-new-building-for-new-lp-school-at-a-cost-of-rs)