Featured

പിറവം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ഏലിയാമ്മ ഫിലിൽപ്പ് രാജിവെച്ചു

News |
Jan 16, 2024 04:43 PM

പിറവം....(piravomnews.in) പിറവം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് രാജിവെച്ചു. ഇടതു പക്ഷ ജനാധിപത്യ മുന്നണി ധാരണ പ്രകാരം ചെയർപേഴ്സൻ സിപിഐ ക്ക് കൈമാറുന്നതിനാണ്  സി പി ഐ എം നേതാവ്  ഏലിയാമ്മ ഫിലിപ്പ്  ഇന്ന് ഉച്ചയോടെ ഞാൻ രാജി വെച്ചത്.

തന്റെ പാർട്ടിയും മുന്നണിയും അതിലുപരി പിറവം ജനതയും ഏൽപ്പിച്ചു തന്ന ഉത്തരവാദിത്തം തന്നെ കഴിയുന്ന വിധത്തിൽ സത്യസന്ധമായും ആത്മാർത്ഥമായും പൂർത്തീകരിച്ചു എന്നാണ് തന്റെ വിശ്വാസ മെന്നും. ആർദ്ര കേരളം പുരസ്‌കാരം രണ്ടു തവണ നാം നേടിയത് ഉൾപ്പെടെ നിരവധി വികസനങ്ങൾ പിറവത്ത് കൊണ്ട് വരുവാൻ കഴിഞ്ഞത് നിങ്ങളുടെ ഓരോരുത്തരുടെയും സഹായ സഹകരണംകൊണ്ടാണെന്നും അവർ പറഞ്ഞു.പതിമൂന്നാം ഡിവിഷൻ കൗൺസിലർ ആണ് ഏലിയാമ്മ ഫിലിപ്പ്.അടുത്ത ദിവസം സിപിഐ ചെയർപേഴ്സൺ ആരെന്ന് പ്രഖ്യാപിക്കും.സിപിഐ ക്ക് നിലവിൽ മൂന്ന് മെമ്പർ മാരാണ് ഉള്ളത്.27 ആം ഡിവിഷനിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട ഡോ,സഞ്ജിനി പ്രദീഷും,ജൂലി സാബു വും ആണ് വനിതകൾ. നിലവിൽ പൊതുമരാമത്തു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി പി ഐ യിൽ നിന്നാണ്.   

Piravam Municipality Chairperson Eliamma Phillip has resigned

Next TV

Top Stories