---
title: " #injured | എംസി റോഡിൽ  ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർക്ക് പരിക്ക്"
english_title: "10 #injured in #Innova car and #bike #collision on #MC #road"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/176634/10-injured-in-innova-car-and-bike-collision-on-mc-road"
published_at: "2024-01-14T06:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a32fa4bbed0_accident.jpg"
keywords: []
---

#  #injured | എംസി റോഡിൽ  ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർക്ക് പരിക്ക്

> **Lead Summary:** കാലടി : എംസി റോഡിൽ കാലടി മറ്റൂരിൽ രണ്ട്‌ ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർക്ക് പരിക്ക്.

## Article Content

കാലടി : എംസി റോഡിൽ കാലടി മറ്റൂരിൽ രണ്ട്‌ ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർക്ക് പരിക്ക്.

രണ്ടു കാറുകൾ കൂട്ടിയിടിച്ചപ്പോൾ പിന്നിൽ വന്ന ബൈക്കും കാറിൽ ഇടിച്ച് മറിയുകയായിരുന്നു. ഇരു കാറിലെയും യാത്രക്കാർക്കും ബൈക്ക്‌ യാത്രികനും പരിക്കേറ്റു. ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബൈക്ക് യാത്രികൻ ഒഴികെ ഒമ്പതുപേരുടെയും പരിക്കുകൾ ഗുരുതരമല്ല. ബൈക്ക് യാത്രികൻ മലയാറ്റൂർ ഇലവുംകുടി ജിനോയെ (25) തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. ശനി രാവിലെ പത്തോടെയായിരുന്നു അപകടം.

കോയമ്പത്തൂരിൽനിന്ന് വന്ന കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച ഇന്നോവ കാറും പെരുമ്പാവൂർ ഭാഗത്തുനിന്ന്‌ തൃശൂർ ഭാഗത്തേക്ക് പോകുന്ന തിരുവനന്തപുരം ജിയോളജിക്കൽവകുപ്പിലെ ഉദ്യോഗസ്ഥർ സഞ്ചരിച്ച ഇന്നോവയുമാണ് കൂട്ടിയിടിച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/176634/10-injured-in-innova-car-and-bike-collision-on-mc-road)