---
title: "#arrest | വീട്ടിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ ബസിൽ വെച്ച് കടന്നുപിടിച്ചു; യുവാവ് പിടിയിൽ "
english_title: "The girl who was on her way home was #attacked on the #bus; The #youngman is under #arrest"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/176512/the-girl-who-was-on-her-way-home-was-attacked-on-the-bus-the-youngman-is-under-arrest"
published_at: "2024-01-13T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a23ca308959_arrest2.jpg"
keywords: []
---

# #arrest | വീട്ടിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ ബസിൽ വെച്ച് കടന്നുപിടിച്ചു; യുവാവ് പിടിയിൽ 

> **Lead Summary:** കോട്ടയം: എരുമേലിയിൽ ബസ് യാത്രയ്ക്കിടെ പെൺകുട്ടിയോട് മോശമായി പെരുമാറിയ യുവാവ് പിടിയിൽ. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി മനോജ് ആണ് അറസ്റ്റിലായത്.

## Article Content

കോട്ടയം: എരുമേലിയിൽ ബസ് യാത്രയ്ക്കിടെ പെൺകുട്ടിയോട് മോശമായി പെരുമാറിയ യുവാവ് പിടിയിൽ. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി മനോജ് ആണ് അറസ്റ്റിലായത്.

എരുമേലി സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നും ബസിൽ വീട്ടിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയോടാണ് ഇയാൾ മോശമായി പെരുമാറിയത്.

പെൺകുട്ടിയോട് മനോജ് അപമര്യാദയായി സംസാരിക്കുകയും തോളിലും കയ്യിലും കടന്ന് പിടിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇയാളെ പിടികൂടുകയുമായിരുന്നു.

എരുമേലി സ്റ്റേഷൻ എസ്.ഐ ശാന്തി കെ. ബാബു, എസ്.ഐ സുനിൽകുമാർ ,എ.എസ്.ഐ.മാരായ സിബിമോൻ, ടൈലി മോൾ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/176512/the-girl-who-was-on-her-way-home-was-attacked-on-the-bus-the-youngman-is-under-arrest)