---
title: "#Paravur | പറവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ശുചിത്വോത്സവം "
english_title: "#Cleanliness #Festival of #Paravur #Block #Panchayat #inaugurated "
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/176288/cleanliness-festival-of-paravur-block-panchayat-inaugurated-talir-project"
published_at: "2024-01-12T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a0f5c9437b9_paravur.jpg"
keywords: []
---

# #Paravur | പറവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ശുചിത്വോത്സവം 

> **Lead Summary:** > **വടക്കേക്കര :** പറവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ശുചിത്വോത്സവം "തളിര്' പദ്ധതിക്ക് കൊട്ടുവള്ളിക്കാട് എസ്എൻഎം ഗവ. എൽപി സ്കൂളിൽ തുടക്കം. പ്രസിഡന്റ്‌ സിംന സന്തോഷ് ഉദ്ഘാടനം ചെയ്തു.

## Article Content

> **വടക്കേക്കര :** പറവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ശുചിത്വോത്സവം "തളിര്' പദ്ധതിക്ക് കൊട്ടുവള്ളിക്കാട് എസ്എൻഎം ഗവ. എൽപി സ്കൂളിൽ തുടക്കം. പ്രസിഡന്റ്‌ സിംന സന്തോഷ് ഉദ്ഘാടനം ചെയ്തു.

വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ്‌ രശ്മി അനിൽകുമാർ അധ്യക്ഷയായി. ബ്ലോക്ക് പരിധിയിലെ 44 വിദ്യാലയങ്ങളും സമ്പൂർണ ശുചിത്വവിദ്യാലയങ്ങളായി മാറുന്നതിനുള്ള ആദ്യചുവടാണ് ഹരിതവിദ്യാലയ പ്രഖ്യാപനത്തോടെ സാധ്യമാകുന്നത്.

വിദ്യാർഥികൾക്ക് തുണിസഞ്ചികളും വിദ്യാലയത്തിലെ ശുചിത്വസേനയ്ക്ക് യൂണിഫോമും വിതരണം ചെയ്തു. പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച അലങ്കാരവസ്തുക്കളുടെ പ്രദർശനവും നടന്നു. ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ കെ എസ് സനീഷ് പദ്ധതിയുടെ ആമുഖം അവതരിപ്പിച്ചു.

എസ്എംസി ചെയർമാൻ എൻ ആർ രൂപേഷ്, ബബിത ദിലീപ്കുമാർ, സജന സൈമൺ, ബീന രത്നൻ, ഉണ്ണിക്കൃഷ്ണൻ, സി എസ് ജയദേവൻ, പി വി മീനാകുമാരി, പ്രേംജിത് തുടങ്ങിയവർ സംസാരിച്ചു. രണ്ടാംക്ലാസുകാരി എയ്ഞ്ചൽ എലിസബത്ത് ആന്റണി ശുചിത്വപ്രതിജ്ഞ ചൊല്ലി.

നാലാംക്ലാസുകാരി വേദിക ഷിബിൻ ശുചിത്വസന്ദേശം നൽകി. വിദ്യാർഥികളുടെ ലഘുനാടകം അരങ്ങേറി. മാലിന്യങ്ങളുടെ പുനരുപയോഗസാധ്യത പരിചയപ്പെടുത്തിയുള്ള ശിൽപ്പശാല നടന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/176288/cleanliness-festival-of-paravur-block-panchayat-inaugurated-talir-project)